പോർച്ചുഗലിന് ഞാൻ എത്തിയ ശേഷമാണ് മൂന്ന് കിരീടം ലഭിച്ചത്: ക്രിസ്റ്റ്യാനോ റൊണാൾഡോ
യൂറോ കപ്പിന് ലോകകപ്പിനോളം പ്രധാന്യമുണ്ടെന്നും റൊണാൾഡോ മത്സരശേഷം പറഞ്ഞു
Cristiano Ronaldo
ലോകകപ്പ് തോൽവിക്കു പിന്നാലെ പുലിവാല് പിടിച്ച് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ എത്തിയ ശേഷമാണ് പോർച്ചുഗലിന് കിരീടങ്ങൾ കിട്ടിതുടങ്ങിയതെന്ന് പറഞ്ഞ് തോൽവിക്കിടയിലും സ്വയം പുകഴ്ത്തുകയായിരുന്നു റൊണാൾഡോ. യൂറോ കപ്പിന് ലോകകപ്പിനോളം പ്രധാന്യമുണ്ടെന്നും റൊണാൾഡോ മത്സരശേഷം പറഞ്ഞു.
' ഞാൻ പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് മുൻപ് പോർച്ചുഗൽ ഒരു കിരീടവും ഉയർത്തിയിട്ടില്ല. 2016 ലെ യൂറോ കിരീടമാണ് നേടിയതിൽ ഏറ്റവും വലിയ വിജയം. എന്നെ സംബന്ധിച്ച് ലോകകപ്പിനോളം മൂല്യമുണ്ട് യൂറോ കപ്പിന്,' റൊണാൾഡോ പറഞ്ഞു.
മുൻപും ലോകകപ്പിനെതിരെ റൊണാൾഡോ സംസാരിച്ചിട്ടുണ്ട്. ലയണൽ മെസി ലോകകപ്പ് കിരീടം നേടുന്നതിനു മുൻപ് 'ലോകകപ്പോ യൂറോയോ നേടിയാൽ ആണ് നിങ്ങൾ മികച്ചവൻ ആകുക' എന്ന് പറഞ്ഞിരുന്ന റൊണാൾഡോ പിന്നീട് മെസി ലോകകപ്പ് നേടിയ ശേഷമാണ് 'ലോകകപ്പ് അത്ര വലിയ നേട്ടമായി കാണുന്നില്ല' എന്ന് റൊണാൾഡോ പറഞ്ഞത്. താരത്തിന്റെ അവസാന ലോകകപ്പ് കൂടിയായിരുന്നു ഇത്.