Belgium Vs USA : 'ട്രംപ് കാർഡല്ല, ഇന്നാ പിടി നിങ്ങളുടെ ടീമിനുള്ള ചുവപ്പ് കാർഡ്', അമേരിക്കയെ നാണംകെടുത്തി ബെൽജിയം
ഇരട്ടഗോളുകളുമായി തകര്‍ത്താടിയ ചാല്‍സ് ഡി കെറ്റലെയറാണ് ബെല്‍ജിയത്തിന്റെ വിജയശില്പി.
2026 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നം കണ്ട അമേരിക്കയെ 4-1ന് തകര്‍ത്തെറിഞ്ഞ് ബെല്‍ജിയം. നേരത്തെ ചുവപ്പ് കാര്‍ഡ് കിട്ടിയ അമേരിക്കന്‍ സ്‌ട്രൈക്കര്‍ ഫൊളാരിന്‍ ബലോഗന്റെ വിലക്ക് ഒഴിവാക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഇടപ്പെട്ടത് വിവാദമായി മാറിയിരുന്നു. ഫൊളാരിന്‍ ഉണ്ടായിരുന്നിട്ടും ബെല്‍ജിയത്തിനെതിരെ കാര്യമായ പ്രകടനമൊന്നും നടത്താന്‍ അമേരിക്കയ്ക്കായില്ല. ഇരട്ടഗോളുകളുമായി തകര്‍ത്താടിയ ചാല്‍സ് ഡി കെറ്റലെയറാണ് ബെല്‍ജിയത്തിന്റെ വിജയശില്പി. വനാകെന്‍, റൊമേലു ലുക്കാക്കു എന്നിവരാണ് മറ്റ് ഗോള്‍സ്‌കോറര്‍മാര്‍.
മത്സരത്തിന്റെ തുടക്കം മുതലെ ആധിപത്യം പുലര്‍ത്താന്‍ ബെല്‍ജിയത്തിനായി. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ അമേരിക്കന്‍ വലയിലേക്ക് ബെല്‍ജിയം 2 തവണ നിറയൊഴിച്ചു. 31മത്തെ മിനിറ്റില്‍ മാലിക് ടില്‍മാനിലൂടെ അമേരിക്ക ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവ് മുതലെടുത്തായിരുന്നു ബെല്‍ജിയത്തിന്റെ മൂന്നാം ഗോള്‍. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി റൊമലു ലൂക്കാക്കു ബെല്‍ജിയത്തിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.ALSO READ: അമേരിക്കയ്ക്ക് എന്തുമാകാം...?, യുഎസ്എ താരം ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഫിഫ, എതിര്‍പ്പറിയിച്ച് ബെല്‍ജിയം