1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Celeste Amarilla threatened to Sue Kylian Mbappe for gender violence seeks apology

എംബാപ്പെ ഫ്രഞ്ചുക്കാരനായി നടിക്കുന്ന കാമറൂൺകാരൻ, വിവാദമായി പരാഗ്വെ സെനറ്ററുടെ പരാമർശം, നിയമനടപടിയുമായി ഫ്രഞ്ച് ഫെഡറേഷൻ

ഫിലഡല്‍ഫിയയില്‍ ജൂലൈ 4ന് നടന്ന മത്സരത്തില്‍ 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ എംബാപ്പെ പരാഗ്വെയെ പരാജയപ്പെടുത്തിയിരുന്നു.

Celeste Amarilla, Racism, Victim Card, Gender Violence, Paragauy vs France, Fifa Worldcup
ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാഗ്വെയെ 1-0ന് കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതിന് പിന്നാലെ കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ പരാഗ്വേ സെനറ്റര്‍ സെലെസ്റ്റെ അമരില്ലയ്‌ക്കെതിരെ നടപടിയുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍.ഫിലഡല്‍ഫിയയില്‍ ജൂലൈ 4ന് നടന്ന മത്സരത്തില്‍ 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ എംബാപ്പെ പരാഗ്വെയെ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിന് ശേഷം പരാഗ്വെ ഗോള്‍കീപ്പര്‍ക്ക് ഹസ്തദാനം നല്‍കാന്‍ എംബാപ്പെ തയ്യാറായിരുന്നില്ല. ഇതിനെ പറ്റി സംസാരിക്കവെ ഫ്രാന്‍സുകാരനായി നടിക്കുന്ന കാമറൂണ്‍ക്കാരനാണ് എംബാപ്പെയെന്ന് പരാഗ്വേ സെനറ്റര്‍ സെലെസ്റ്റെ അമരില്ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം എംബാപ്പെയും രംഗത്ത് വന്നിരുന്നു.
 
 ഇത്തരം പരാമര്‍ശങ്ങള്‍ 'വെറുപ്പുളവാക്കുന്നതും അപലപനീയവുമാണ്' എന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പരാതിയുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്ത് വന്നത്.  ഇപ്പോഴിതാ ഫ്രാന്‍സിനെയോ ഫ്രഞ്ച് ജനതയെയോ ലക്ഷ്യമിട്ടല്ല തന്റെ പ്രതികരണമെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയ പോസ്റ്റുമായി വന്നിരിക്കുകയാണ് സെനറ്റര്‍. താന്‍ ബാല്യകാലം മുതല്‍ വിദ്യഭ്യാസം നേടിയത് ഫ്രാന്‍സില്‍ നിന്നായിരുന്നുവെന്നും മത്സരത്തിന് മുന്‍പ് എംബാപ്പെ നടത്തിയ ചില പ്രസ്താവനകളാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും അമരില്ല വിശദീകരിച്ചു. 'ആവശ്യമെങ്കില്‍ ചെളിയിലിറങ്ങാനും തയ്യാറാണ്' എന്ന എംബാപ്പെയുടെ പ്രസ്താവന പരാഗ്വേ ടീമിനെ അപമാനിക്കുന്നതാണെന്നും അമരില്ല വ്യക്തമാക്കി. മത്സരത്തില്‍ പരാഗ്വേ താരങ്ങളോട്  എംബാപ്പെ ഹുമാനം കാണിച്ചില്ലെന്നും സെനറ്റര്‍ ആരോപിച്ചു.
 
 
സമൂഹമാധ്യമത്തിലെ വിവാദ പോസ്റ്റ് വികാരാധീനമായ സാഹചര്യത്തിലാണ് എഴുതിയതെന്നും പിന്നീട് അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് നീക്കം ചെയ്തതായും അമരില്ല സമ്മതിച്ചു. സ്വന്തം പ്രതികരണം വികാരത്തിന്റെ പുറത്തായിരുന്നുവെന്നും, താന്‍ തന്നെ എതിര്‍ക്കുന്ന രീതിയിലുള്ള ഭാഷ ഉപയോഗിച്ചതില്‍ പിന്നീട് ഖേദം തോന്നിയെന്നും കുറിപ്പില്‍ അമരില്ല പറയുന്നു. അതേസമയം തനിക്കെതിരെ നടത്തിയ പരാമര്‍ശം എംബാപ്പെ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും സെനറ്റര്‍ ആവശ്യപ്പെട്ടു.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പരാഗ്വേ സെനറ്ററെന്ന നിലയില്‍ രാജ്യത്തിന്റെ ശബ്ദമാകുക എന്നതാണ് തന്റെ കടമയെന്നും, തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ എംബാപ്പെയ്ക്ക് അബര്‍ വ്യക്തമാക്കി. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Belgium Vs USA : 'ട്രംപ് കാർഡല്ല, ഇന്നാ പിടി നിങ്ങളുടെ ടീമിനുള്ള ചുവപ്പ് കാർഡ്', അമേരിക്കയെ നാണംകെടുത്തി ബെൽജിയം