1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano ronaldo on portugal worldcup exit and retirement

യൂറോ കപ്പ് നേടാനായത് ലോകകപ്പിന് തുല്യം, ഇനിയൊരു ലോകകപ്പിനില്ല.. വിരമിക്കലും ഉടനില്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഭാവിയെ പറ്റി റൊണാള്‍ഡൊ മനസ്സ് തുറന്നത്.

Cristiano Ronaldo, Portugal, Fifa worldcup, Euro cup, Spain vs Portugal
2026 ഫിഫ ലോകകപ്പിലെ പ്രീ- ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. ലോകകപ്പ് സ്വപ്നങ്ങളെല്ലാം നഷ്ടമായെങ്കിലും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുമുള്ള വിരമിക്കല്‍ ഉടനില്ലെന്ന് 41കാരനായ താരം വ്യക്തമാക്കി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഭാവിയെ പറ്റി റൊണാള്‍ഡൊ മനസ്സ് തുറന്നത്.
 
തന്റെ അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് റൊണാള്‍ഡൊ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളെ താരം തള്ളികളഞ്ഞു. ഇങ്ങനെയൊരു തോല്‍വിയോടെ മടങ്ങുക എന്നത് സങ്കടകരമാണ്. ഞാന്‍ പരമാവധി ശ്രമിച്ചു. ഇതെന്റെ അവസാന ലോകകപ്പാണ് എന്നത് ശരിയാണ്. ആവേശത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. റൊണാള്‍ഡോ വ്യക്തമാക്കി.
 
 അന്താരാഷ്ട്ര കരിയറിലേക്ക് വരുമ്പോള്‍ ഞാന്‍ വരുന്നതിന് മുന്‍പ് ഒരു കിരീടനേട്ടം പോലും ഉണ്ടാവാതിരുന്ന പോര്‍ച്ചുഗലിനെ 3 തവണ ജേതാക്കളാക്കാന്‍ സാധിച്ചു. 2016ലെ യൂറോ കപ്പ് നേട്ടം തനിക്ക് ലോകകപ്പിന് തുല്യമാണെന്നും റൊണാള്‍ഡോ പറഞ്ഞു. 2019,2025 വര്‍ഷങ്ങളിലെ യുവേഫ നേഷന്‍സ് ലീഗ് വിജയങ്ങള്‍ നേടാനായതും തന്റെ സുപ്രധാന നേട്ടങ്ങളാണെന്ന് റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.ALSO READ: Portugal vs Spain: ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; സ്‌പെയിൻ ക്വാർട്ടറിൽ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സഞ്ജുവിനെ എന്തിന് വെട്ടി?, ഉത്തരം നൽകാതെ സെലക്ടർമാർ, വിശ്രമം നൽകിയതാണെന്ന് അനൗദ്യോഗിക വിശദീകരണം