1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano Ronaldo first knock out goal

Cristiano Ronaldo: ലോകകപ്പ് നോക്ക്ഔട്ടിലെ ആദ്യ ഗോളുമായി റൊണാൾഡോ

ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോയുടെ ആദ്യ ലോകകപ്പ് നോക്ക്ഔട്ട് ഗോൾ

Cristiano Ronaldo first knock out goal, Cristiano Ronaldo first knockout goal, Ronaldo first knockout stage goal, Cristiano Ronaldo knockout goal, Ronaldo World Cup knockout goal Ronaldo Portugal knockout goal, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകകപ്പ് നോക്ക്
Cristiano Ronaldo

Cristiano Ronaldo: ലോകകപ്പ് നോക്ക്ഔട്ടിൽ ഗോൾ ഇല്ലെന്ന പരിഹാസത്തിനു മറുപടിയുമായി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആറാം ലോകകപ്പ് കളിക്കുന്ന റൊണാൾഡോ 2026 ലോകകപ്പിന്റെ റൗണ്ട് 32 വിലാണ് ഗോൾ സ്‌കോർ ചെയ്തത്. 
 
ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോയുടെ ആദ്യ ലോകകപ്പ് നോക്ക്ഔട്ട് ഗോൾ. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു ഇത്. 
 
ലോകകപ്പ് കരിയറിലെ റൊണാൾഡോയുടെ 11-ാം ഗോളാണിത്. ഈ ലോകകപ്പിലെ മൂന്നാം ഗോളും. ലോകകപ്പ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ റൊണാൾഡോ പത്താം സ്ഥാനത്തേക്ക് ഉയർന്നു. ലോകകപ്പിൽ 10 ഗോളുകളുള്ള അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മറികടന്നത്. 19 ഗോളുകളുള്ള ലയണൽ മെസിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 18 ഗോളുകളുമായി ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെ രണ്ടാമതുണ്ട്. 

 
40 കഴിഞ്ഞ ശേഷം ഫിഫ ലോകകപ്പ് നോക്ക്ഔട്ടിൽ ഗോൾ നേടുന്ന ആദ്യ താരമാകാനും റൊണാൾഡോയ്ക്കു സാധിച്ചു. ക്രൊയേഷ്യയ്‌ക്കെതിരെ ഗോൾ നേടുമ്പോൾ റൊണാൾഡോയുടെ പ്രായം 41 വർഷവും 147 ദിവസവുമാണ്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക