വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

Portugal, France, Portugal vs France, World Cup Qualifier Portugal and France, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍, പോര്‍ച്ചുഗല്‍ ഫ്രാന്‍സ്
Portugal - Ronaldo
അഭിറാം മനോഹർ| Last Modified ബുധന്‍, 26 നവം‌ബര്‍ 2025 (18:46 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിര്‍ ടീമിലെ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് അച്ചടക്കനടപടി നേരിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകില്ല. നേരത്തെ അച്ചടക്കനടപടിയുടെ ഭാഗമായി 3 മത്സരങ്ങളില്‍ നിന്നാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്.

ഇപ്പോഴിതാ ഈ തീരുമാനത്തിന് അയവ് വരുത്തിയിരിക്കുകയാണ് ഫിഫ. ഒരു മത്സരത്തിന് വിലക്കും ഒരു വര്‍ഷത്തിനുള്ളില്‍ സമാനമായ കുറ്റകൃത്യം ചെയ്താല്‍ 2 മത്സരങ്ങളില്‍ കൂടി വിലക്ക് ഏര്‍പ്പെടുത്താനാണ് ഫിഫയുടെ പുതിയ നിര്‍ദേശം. നേരത്തെ അച്ചടക്കനടപടിയുടെ ഭാഗമായി ലോകകപ്പിലെ ആദ്യ 2 മത്സരങ്ങള്‍ ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. അച്ചടക്കനടപടിയുടെ ഭാഗമായി അര്‍മേനിയക്കെതിരായ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റോണോ കളിച്ചിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :