ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാള്‍ പേപ്പറാക്കി, ബ്രൂക്കിന്റെ ക്യാച്ച് വിട്ടപ്പോള്‍ എനിക്ക് മാത്രം എന്താണിങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്: സിറാജ്

അഞ്ച് മത്സരങ്ങളുടെ പരമ്പര അവസാനിക്കുമ്പോള്‍ തലയുയര്‍ത്തിയാണ് ഇന്ത്യയുടെ മടക്കം. ഇന്ത്യയുടെ ഈ നേട്ടത്തില്‍ ഏറ്റവും പ്രധാനികള്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് സ

Mohammed Siraj, Oval Test Performance, India vs England, Player of the match,Christiano Ronaldo, Inspiration, മൊഹമ്മദ് സിറാജ്, ഓവൽ ടെസ്റ്റ് പ്രകടനം, ഇന്ത്യ- ഇംഗ്ലണ്ട്, പ്ലെയർ ഓഫ് ദ മാച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോ
അഭിറാം മനോഹർ| Last Updated: ചൊവ്വ, 5 ഓഗസ്റ്റ് 2025 (11:17 IST)
രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ച ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് സാധ്യത കല്‍പ്പിച്ച ക്രിക്കറ്റ് പ്രേമികള്‍ തുച്ഛമായിരുന്നു. ഇംഗ്ലണ്ടില്‍ എത്ര മത്സരങ്ങള്‍ക്കായിരിക്കും ഇന്ത്യ പരാജയപ്പെടുക എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര അവസാനിക്കുമ്പോള്‍ തലയുയര്‍ത്തിയാണ് ഇന്ത്യയുടെ മടക്കം. ഇന്ത്യയുടെ ഈ നേട്ടത്തില്‍ ഏറ്റവും പ്രധാനികള്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് സിറാജുമാണ്.

പ്രത്യേകിച്ച് ഓവലില്‍ നടന്ന അവസാന മത്സരത്തിലെ ഇന്ത്യന്‍ വിജയത്തിന്റെ ക്രെഡിറ്റിന്റെ ഏറിയ പങ്കും അര്‍ഹിക്കുന്നത് അവസാന നിമിഷം വരെ മൈതാനത്ത് പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് തന്നെയാണ്.


ഓവല്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സിറാജ് മറുപടി പറയുകയുണ്ടായി. ഓവല്‍ ടെസ്റ്റിലെ അഞ്ചാം ദിനത്തെ പറ്റി സിറാജ് പറയുന്നതിങ്ങനെ.ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിവസം എണീറ്റപ്പോള്‍ തന്നെ മൊബൈല്‍ ഫോണില്‍ ഗൂഗിളില്‍ നിന്നൊരു ചിത്രമെടുത്ത് സ്‌ക്രീന്‍ സേവറാക്കി. ഫോണിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി സിറാജ് പറഞ്ഞു.

കാരണം എനിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. സാധാരണ 8 മണിക്ക് എണീക്കാറുള്ള ഞാന്‍ 6 മണിക്ക് തന്നെ ഉണര്‍ന്നു. അതിന് ശേഷമാണ് റൊണാള്‍ഡോയുടെ ചിത്രം വാള്‍ പേപ്പറാക്കിയത്.
ഇന്നലെ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയപ്പോഴും ലോര്‍ഡ്‌സില്‍ അവസാന നിമിഷം ഔട്ടായപ്പോഴും ചിന്തിച്ചിരുന്നു. ദൈവമെ എന്നോട് മാത്രം എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എന്നാല്‍ ദൈവം എനിക്ക് വേണ്ടി നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതാണ് ഇന്ന് കണ്ടതെന്നും സിറാജ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :