1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cricket Australia coach demand bigger squads for next ODI worldcup

ലോകകപ്പ് സ്‌ക്വാഡിന്റെ എണ്ണം ഉയര്‍ത്തണം, ലോകകപ്പിന് മുന്‍പെ ആവശ്യവുമായി ഓസ്‌ട്രേലിയന്‍ പരിശീലകന്‍

Cricket Australia, Worldcup Squad, ODI Worldcup, Cricket News
2027ലെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയ മുഖ്യ പരിശീലകനായ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്. മത്സരങ്ങളുടെ എണ്ണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഓസീസ് ടീമിന്റെ ആവശ്യം. പരിക്കേറ്റ കളിക്കാരെ കൈകാര്യം ചെയ്യാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് ടീമിനെ തിരെഞ്ഞെടുക്കാനും ഇത് എല്ലാ ടീമുകളെയും സഹായിക്കുമെന്നും മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
 
ഐസിസിയുടെ പുതുക്കിയ ഘടന പ്രകാരം 202ലെ ലോകകപ്പില്‍ 14 ടീമുകളാണ് മത്സരിക്കുക. ഗ്രൂപ്പ് ഘട്ടങ്ങള്‍ക്ക് മുന്നോടിയായി സൂപ്പര്‍ സീരീസ് റൗണ്ടും സെമിഫൈനലിന് മുന്നോടിയായി സൂപ്പര്‍ 7 റൗണ്ടും പുതിയ ഘടനയിലുണ്ട്. ഇതൊടെ മത്സരങ്ങളുടെ എണ്ണവും ഉയരും. ഫൈനലില്‍ എത്തുന്ന ടീമിന് കുറഞ്ഞത് 13 മത്സരങ്ങളെങ്കിലും കളിക്കേണ്ടതായി വരും. സൂപ്പര്‍ സീരീസ് കളിച്ച ഫൈനലിലെത്തുന്ന ടീമിന് 15 മത്സരങ്ങള്‍ കളിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദേശം.
 
 കഴിഞ്ഞ ലോകകപ്പില്‍ 15 അംഗ സ്‌ക്വാഡുമായി കളിച്ചപ്പോള്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടിയെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു. ചില പരിക്കുകള്‍ നേരിടേണ്ടി വന്നു.  2023ലെ ലോകകപ്പില്‍ വിരലിനേറ്റ പരിക്ക് കാരണം ട്രാവിസ് ഹെഡിന് ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമായി. ഐസിസി നിയമപ്രകാരം പരിക്കേറ്റ കളിക്കാരനെ ഔദ്യോഗികമായി ഒഴിവാക്കി പകരം ആളെ എടുത്താല്‍ തിരിച്ചുവിളിക്കാനാവില്ല. 14 പേരെ വെച്ച് കളിക്കുന്ന അവസ്ഥയാണുണ്ടായത്. 2026ലെ ഫിഫ ലോകകപ്പില്‍ 26 അംഗ സ്‌ക്വാഡിനെയാണ് അനുവദിച്ചതെന്നും ക്രിക്കറ്റില്‍ സ്‌ക്വാഡ് അംഗങ്ങളുടെ എണ്ണം 17 ആക്കി ഉയര്‍ത്തണമെന്നും മക്‌ഡൊണാള്‍ഡ് ആവശ്യപ്പെട്ടു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ക്രിക്കറ്റിന് പിന്നാലെ ഹോക്കി ജേഴ്സിയും കാവിയടിച്ചു, ജേഴ്സി കളർ മാറ്റിയതിനെ വിമർശിച്ച് മുൻ നായകൻ