ജോ റൂട്ട് ഇംഗ്ലണ്ട് നായകൻ; ഫ്‌ളമിങ് പരിശീലകൻ
2017-22 കാലഘട്ടത്തിൽ റൂട്ട് ഇംഗ്ലണ്ട് നായകനായിരുന്നു
Stephen Fleming and Joe Root
ജോ റൂട്ട് വീണ്ടും ഇംഗ്ലണ്ട് നായകസ്ഥാനത്തേക്ക്. ബെൻ സ്റ്റോക്‌സിന് പകരക്കാരനായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ റൂട്ട് നയിക്കും. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര 2-1 നു ഇംഗ്ലണ്ട് തോറ്റതിനു പിന്നാലെയാണ് ബെൻ സ്റ്റോക്‌സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
2017-22 കാലഘട്ടത്തിൽ റൂട്ട് ഇംഗ്ലണ്ട് നായകനായിരുന്നു. അതിനുശേഷമാണ് സ്റ്റോക്‌സ് ക്യാപ്റ്റൻസിയിലേക്ക് എത്തിയത്. സമീപകാലത്തെ ഫോം കൂടി പരിഗണിച്ചാണ് ഇംഗ്ലണ്ട് മുൻ നായകനിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും അടുത്ത ആഷസ് പരമ്പരയിലും റൂട്ട് ആയിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക.
ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ ബ്രണ്ടൻ മക്കല്ലത്തിനു പകരക്കാരനായി സ്റ്റീഫൻ ഫ്‌ളമിങ്ങും ചുമതലയേൽക്കും. ന്യൂസിലൻഡിനെതിരായ തോൽവിക്കു പിന്നാലെയാണ് മക്കല്ലത്തിനു ടെസ്റ്റ് പരിശീലക സ്ഥാനം നഷ്ടമായത്. അതേസമയം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് പരിശീലക സ്ഥാനത്ത് മക്കല്ലം തുടരും. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനായിരുന്നു ഫ്‌ളമിങ്. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ചെന്നൈ വിടാൻ ഫ്‌ളമിങ് തീരുമാനിച്ചത്.