1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. India Hocket Team jersey turns saffron

ക്രിക്കറ്റിന് പിന്നാലെ ഹോക്കി ജേഴ്സിയും കാവിയടിച്ചു, ജേഴ്സി കളർ മാറ്റിയതിനെ വിമർശിച്ച് മുൻ നായകൻ

Indian Hockey Team, New Saffron Jersey, Hockey Worldcup, India Hockey Kit
പുരുഷ, വനിതാ ലോകകപ്പുകള്‍ക്ക് മുന്നോടിയായി പുതിയ കാവി ജേഴ്‌സി പുറത്തിറക്കി ഹോക്കി ഇന്ത്യ. പരമ്പരാഗതമായി കളിക്കുന്ന നീല ജേഴ്‌സിക്ക് പകരമായാണ് കുങ്കുമ നിറത്തിലുള്ള പുതിയ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്.  വര്‍ഷങ്ങളായി നീല ജേഴ്‌സിയില്‍ കളിക്കുന്ന ടീമിന് എന്തിന് പുതിയ നിറം നല്‍കുന്നുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്.
 
 ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനായ വീരേന്‍ റാക്വിന്‍ഹ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഐഡന്റിറ്റി നീല നിറമായിരുന്നുവെന്നും ഈ ഐഡന്റിറ്റിയേയും വര്‍ഷങ്ങളായുള്ള പാരമ്പര്യത്തെയുമാണ് സര്‍ക്കാര്‍ ഇല്ലാതെയാക്കുന്നതെന്നും റാകിന്‍ഹ പറഞ്ഞു. എന്താണ് തീരുമാനത്തിന് പിന്നിലുള്ള യുക്തിയെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ റാസ്‌ക്വിന്‍ഹ ചോദിക്കുന്നു. 
 
ഓഗസ്റ്റ് 14 മുതല്‍ 30 വരെ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലായാണ് പുരുഷ ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. പാകിസ്ഥാന്‍, ഇംഗ്ലണ്ട്, വെയില്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ഓഗസ്റ്റ് 15 മുതല്‍ 30 വരെയാണ് വനിതാ ലോകകപ്പ് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഇവിടെ ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 2023ല്‍ ഭുവനേശ്വരില്‍ നടന്ന ലോകകപ്പില്‍ ഒന്‍പതാമതായിട്ടായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്. 
 
നേരത്തെ ക്രിക്കറ്റിലും കാവി നിറത്തിലുള്ള ജേഴ്‌സി കൊണ്ടുവരുവാന്‍ ബിസിസിഐ ശ്രമങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. എങ്കിലും എവേ ജേഴ്‌സി എന്ന തരത്തില്‍ ഇന്ത്യ ക്രിക്കറ്റില്‍ കാവി നിറത്തിലും കളിച്ചിരുന്നു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നാണംകെട്ട കോലി, രക്ഷകനായി രഹാനെ; പിന്നെ സംഭവിച്ചത് ചരിത്രം