F C Barcelona : എൽ ക്ലാസിക്കോയിൽ റയലിനെ തകർത്ത് സ്പാനിഷ് ചാമ്പ്യന്മാരായി ബാഴ്സ
ചിരവൈരികളായ റയല്‍ മഡ്രിഡിനെ 2-0 തകര്‍ത്ത് 29-ാം ലാ ലീഗ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. മത്സരത്തിന്റെ ആദ്യ 18 മിനിറ്റില്‍ തന്നെ ബാഴ്‌സ ഇരട്ട ഗോള്‍ നേടി മത്സരം കൈപ്പിടിയിലൊതുക്കി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്‌സലോണയുടെ സ്‌കോറര്‍മാര്‍. 3 മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബാഴ്‌സലോണ കിരീടം ഉറപ്പിച്ചത്.
മൂന്ന് റൗണ്ടുകള്‍ ശേഷിക്കവേ, ബാഴ്‌സ ടോപ്പില്‍ 14 പോയന്റ് മുന്‍തൂക്കം ഉറപ്പിച്ചതോടെയാണ് ബാഴ്‌സ ലാലിഗ സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഫ്രീകിക്കിലൂടെയാണ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പതിനെട്ടാം മിനിറ്റില്‍ ഡാനി ഓള്‍മോയുടെ മികച്ച ഫ്‌ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാന്‍ ടോറസ് മനോഹരമായി ഗോള്‍വലയില്‍ എത്തിക്കുകയായിരുന്നു.