ബ്രേക്കില്ലാത്ത കുതിപ്പ്; റഫീഞ്ഞ്യക്ക് വീണ്ടും ഹാട്രിക്, ബാഴ്‌സയ്ക്ക് തുടർച്ചയായ എട്ടാം ജയം
Barcelona
സെവിയ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്‌സലോണ. സീസണിലെ തുടർച്ചയായ എട്ടാം ജയമാണ് ബാഴ്‌സ സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്.
റഫീഞ്ഞ്യക്ക് ഹാട്രിക്
നായകൻ റഫീഞ്ഞ്യ ബാഴ്‌സയ്ക്കായി മിന്നും ഫോം തുടരുകയാണ്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്‌സയുടെ തിരിച്ചുവരവ്. 19-ാം മിനിറ്റിൽ യൂസഫ് ഫൊഫാനയുടെ ഹെഡറിലൂടെ സെവിയ്യ ആദ്യ ഗോൾ നേടി. എന്നാൽ സെവിയ്യയുടെ ആഹ്ലാദപ്രകടനത്തിനു അധികം ആയുണ്ടായിരുന്നില്ല.
22-ാം മിനിറ്റിൽ ബാഴ്‌സയുടെ ആദ്യ ഗോൾ പിറന്നു. ഒന്നാം പകുതി 1-1 എന്ന നിലയിൽ സമനിലയിലാണ് പിരിഞ്ഞത്. മത്സരത്തിന്റെ 52-ാം മിനിറ്റിൽ ലാമിൻ യമാലിന്റെ കിടിലൻ ക്രോസിൽ തലവെച്ച് റഫീഞ്ഞ്യ ബാഴ്‌സയ്ക്കായി രണ്ടാം ഗോൾ നേടി. 69-ാം മിനിറ്റിലാണ് മൂന്നാം ഗോൽ പിറക്കുന്നത്. ഈ ഗോളിന്റെ പാസും യമാലിൽ നിന്ന് തന്നെ.
ബാഴ്‌സ ഒന്നാമത്
ഇതോടെ ലാ ലിഗയിൽ തുടർച്ചയായ ഏഴാം വിജയവും എല്ലാ ടൂർണമെന്റുകളിലുമായി എട്ടാം വിജയവുമാണ് ബാഴ്‌സലോണ പൂർത്തിയാക്കിയത്. നിലവിൽ 21 പോയിന്റോടെ ബാഴ്‌സലോണ ലീഗ് പട്ടികയിൽ മുന്നിലാണ്. ഈ സീസണിലെ ഏഴ് മത്സരങ്ങളിൽ നിന്ന് റഫീഞ്ഞ്യയുടെ 12-ാം ലീഗ് ഗോളായിരുന്നു ഇത്.
