1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanjay manjrekar backs RCB pacer T20 recall

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

ഐപിഎല്ലില്‍ 18ല്‍ താഴെ ശരാശരിയിലും 7.95 എന്ന ഇക്കോണമിയിലുമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ പന്തെറിഞ്ഞിരുന്നത്.

Bhuvaneshwar kumar,India t20 team, Indian Cricket,India vs Newzealand
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ തന്നെ ഇന്ത്യയുടെ ടി20 സ്‌ക്വാഡിലേക്ക് വെറ്ററന്‍ താരമായ ഭുവനേശ്വര്‍ കുമാറിനെ ടീമിലെടുക്കണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വര്‍ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് മഞ്ജരേക്കറുടെ പ്രതികരണം.
 
ഐപിഎല്ലില്‍ 18ല്‍ താഴെ ശരാശരിയിലും 7.95 എന്ന ഇക്കോണമിയിലുമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ പന്തെറിഞ്ഞിരുന്നത്. 36കാരനായ താരം 28 വിക്കറ്റുകളും നേടിയിരുന്നു. തുടര്‍ച്ചയായി 2 തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നതില്‍ ആര്‍സിബിയെ സഹായിച്ചതില്‍ ഭുവനേശ്വര്‍ നിര്‍ണായകമായ പങ്കും വഹിച്ചിരുന്നു. ഏതൊരു ബൗളറും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഐപിഎല്‍ പോലെ ബാറ്റര്‍മാര്‍ക്ക് പൂര്‍ണ്ണ മേല്‍ക്കൈയുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ പന്തെറിയുക എന്നത് ചെറിയ കാര്യമല്ലെന്നും മഞ്ജരേക്കര്‍ പറയുന്നു. റണ്‍സ് വഴങ്ങാതെ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ ഭുവനേശ്വര്‍ സ്ഥിരത പുലര്‍ത്തിയെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
 
ഇതിനെല്ലാം പുറമെ ക്രിക്കറ്റിലെ മത്സരബുദ്ധിയും ഗെയിം അവയര്‍നെസും ഭുവിക്കുണ്ടെന്നും ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. 87 ടി20 മത്സരങ്ങളില്‍ നിന്ന് 6.96 ഇക്കോണമിയില്‍ 90 വിക്കറ്റുകളാണ് താരത്തിനുള്ളത്.  സ്റ്റമ്പിലേക്ക് ആക്രമിച്ച് പന്തെറിയാനും വിക്കറ്റിലെ വ്യതിയാനങ്ങള്‍ മുതലെടുക്കാനും ഭവനേശ്വറിനാകുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഒക്ടോബര്‍ 22 നാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാവുന്നത്.ALSO READ: സുന്ദറിന് ഇനി മാനത്തോട്ട് നോക്കിയിരിക്കാം, നമന്‍ ധിര്‍ അവന്റെ കരിയര്‍ അവസാനിപ്പിച്ചു : ശ്രീകാന്ത്
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സുന്ദറിന് ഇനി മാനത്തോട്ട് നോക്കിയിരിക്കാം, നമന്‍ ധിര്‍ അവന്റെ കരിയര്‍ അവസാനിപ്പിച്ചു : ശ്രീകാന്ത്