'ഒന്നുകിൽ ചർച്ച അല്ലെങ്കിൽ മഹായുദ്ധം'; യുഎസിന് ഇറാന്റെ താക്കീത്, ലോകം ഭീതിയിൽ
US vs Iran War
യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് മുന്നിൽ ഏഴ് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ. ഖത്തർ വഴിയാണ് ഇറാൻ ഉപാധികൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ചർച്ചകൾ പുനഃരാരംഭിക്കുകയും യുദ്ധത്തിന് അവസാനം കുറിക്കുകയും ചെയ്യാം. എന്നാൽ തങ്ങളുടെ ഉപാധികൾ യുഎസ് അംഗീകരിക്കാത്ത പക്ഷം മഹായുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്.
ഖത്തറിന്റെ മധ്യസ്ഥതയിൽ
'ഖത്തറിന്റെ മധ്യസ്ഥതയിൽ ഞങ്ങൾ പ്രശ്‌നപരിഹാരത്തിനായി യുഎസിനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണിനെ ഞങ്ങളുടെ നിബന്ധനകൾ അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ പ്രതികരണത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,' ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഏഴ് വ്യവസ്ഥകളും റെസായി പരസ്യമായി പറഞ്ഞില്ല. എന്നിരുന്നാലും, യുദ്ധം അവസാനിപ്പിക്കാൻ ടെഹ്റാൻ അഭിസംബോധന ചെയ്യാൻ ആഗ്രഹിച്ച മൂന്ന് ആവശ്യങ്ങൾ അദ്ദേഹം പ്രത്യേകം തിരിച്ചറിഞ്ഞു: എല്ലാ മുന്നണികളിലെയും പോരാട്ടം നിർത്തുക, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ പുറത്തുവിടുക, യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക. 'ഈ നിബന്ധനകൾ അംഗീകരിക്കണമെന്നാണ് ആവശ്യം.
യുദ്ധത്തിന് തയ്യാർ
യുഎസിനെ ആക്രമിക്കാൻ ഞങ്ങൾ ഒരുക്കമാണ്. ഈ യുദ്ധം ഒരു അവസാനത്തിലേക്ക് എത്താൻ തെഹ്‌റാൻ തയ്യാറെടുത്തു കഴിഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ വലിയ യുദ്ധത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ഇറാൻ നടത്തിയിട്ടുണ്ടെന്നും മുഹ്‌സിൻ പറഞ്ഞു. യുഎസ് സൈന്യം വീണ്ടും ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും ഇതു മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളാണ് ഇറാൻ സൈന്യം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടും കൽപ്പിച്ച് യുഎസ്
ഇറാനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് യുഎസ് പ്രഡിസന്റ് ഡൊണൾഡ് ട്രംപ്. സംഘർഷം നവംബറിലേക്ക് നീളുകയും ഇടക്കാല തിരഞ്ഞെടുപ്പിലെ ജനവിധി പ്രതികൂലമാവുകയും ചെയ്താൽ വലിയ ഏറ്റുമുട്ടലിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് യുഎസ്. ഇതു മുന്നിൽ കണ്ടാണ് യെമനിലെ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിൽ സ്വാധീനം വർധിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതെന്നും ആശങ്ക. Also Read: മാഫിയ തലവനായി മമ്മൂട്ടി, വില്ലൻ ആസിഫ് അലി; ഖാലിദ് റഹ്‌മാൻ ചിത്രം കസറും !
