ഞങ്ങൾക്ക് പിഴച്ചത് അവിടെയാണ്, നാലാം ടി20യിലെ തോൽവിയിൽ ബൗളർമാരെ കുറ്റപ്പെടുത്തി ശ്രേയസ് അയ്യർ
വെസ്റ്റിന്ഡീസിനെതിരായ നാലാം ടി20 മത്സരത്തില് 24 റണ്സിന് തോല്വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബൗളര്മാരെ കുറ്റപ്പെടുത്തി ഇന്ത്യന് നായകന് ശ്രേയസ് അയ്യര്. 248 റണ്സ് പിന്തുടരുന്നതില് ബാറ്റര്മാര് പരാജയമായെങ്കിലും ബാറ്റര്മാരുടെ പ്രകടനത്തില് തൃപ്തനാണെന്ന് മത്സരശേഷം ശ്രേയസ് വ്യക്തമാക്കി. എന്നാല് തോല്വിക്ക് പ്രധാനകാരണം ശരിയായ ലൈനിലും ലെങ്തിലും പന്തെറിയാന് ബൗളര്മാര്ക്ക് സാധിക്കാത്തതാണെന്നും ശ്രേയസ് മത്സരശേഷം പറഞ്ഞു.
Shreyas Iyer said, “we didn't execute our lines and lengths well. Chasing 250, you have to go in a certain power, I liked our approach chasing, unfortunate we didn't execute plans while bowling, that's where we fell short”. https://t.co/ajPVX5kaqW
— Mufaddal Vohra (@mufaddal_vohra) October 14, 2026
പരമ്പരയിലെ നിര്ണായകമായ നാലാം മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്ഡീസ് 248 റണ്സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. എന്നാല് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 19.3 ഓവറില് 223 റണ്സെടുക്കാനെ കഴിഞ്ഞുള്ളു. മത്സരം വിജയിച്ചതോടെ പരമ്പരയില് 2-2ന് ഒപ്പമെത്താനും വെസ്റ്റിന്ഡീസിന് കഴിഞ്ഞു. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില് സംസാരിക്കവെയാണ് ബൗളര്മാരുടെ പ്രകടനത്തെ പറ്റിയുള്ള അതൃപ്തി ഇന്ത്യന് നായകന് തുറന്നുപറഞ്ഞത്. വെസ്റ്റിന്ഡീസ് കൃത്യമായ പ്ലാനിങ്ങോടെ പന്തെറിഞ്ഞെന്നും അവരുടെ കൃത്യതയ്ക്ക് അര്ഹിച്ച വിജയമാണിതെന്നും ശ്രേയസ് പറഞ്ഞു. പരമ്പരയിലെ അവസാന മത്സരത്തിലും ടീമിന്റെ സമീപനം ഇങ്ങനെ തന്നെയായിരിക്കുമെന്നും മുന്നോട്ട് പോകുമ്പോള് ബൗളിങ്ങിനെ പറ്റി അമിതമായി ചിന്തിക്കില്ലെന്നും പ്ലാനുകള് കൃത്യമായി നടപ്പിലാക്കാന് ശ്രമിക്കുമെന്നും ശ്രേയസ് പറഞ്ഞു.
