1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav Sooryavanshi Sends Fresh Selection Message With Brutal Net Session Ahead of 2nd India vs West Indies T20I

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി റാഞ്ചിയില്‍ നടന്ന പ്രാക്ടീസ് സെഷനില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വൈഭവ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Vaibhav Sooryavanshi, net session 2nd T20I, India vs West Indies 2nd T20I Ranchi, Sanju Samson vs Vaibhav Sooryavanshi, India playing XI, 2nd T20I West Indies 2026
വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനം വീണ്ടും ചര്‍ച്ചയായി മാറുകയാണ്. അഫ്ഗാനെതിരായ ടി20 സീരീസില്‍ തുടര്‍ച്ചയായ 2 അര്‍ധസെഞ്ചുറികള്‍ കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചെങ്കിലും നാല് ഇന്നിങ്ങ്‌സുകള്‍ക്കപ്പുറം അതേ അവസ്ഥയില്‍ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു.
 
സഞ്ജു സാംസണ്‍ എന്ന ബാറ്ററുടെ പ്രതിഭയില്‍ ആര്‍ക്കും തന്നെ സംശയങ്ങളില്ലെങ്കിലും എക്കാലവും സഞ്ജുവിന് വിനയായത് സ്ഥിരതയില്ലാത്ത പ്രകടനങ്ങളായിരുന്നു. ടി20 ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് പരമ്പരകളില്‍ തീര്‍ത്തും നിറം മങ്ങിയ ശേഷമാണ് ലോകകപ്പില്‍ സഞ്ജു അത്ഭുതങ്ങള്‍ പുറത്തെടുത്തത്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം വീണ്ടും മോശം ഫോമിലേക്ക് പോവുകയും അഫ്ഗാന്‍ സീരീസില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. മുന്‍പ് സഞ്ജുവിന് എതിരാളികള്‍ ഇല്ലായിരുന്നെങ്കില്‍ 15 വയസ്സില്‍ മൈതാനത്ത് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന വൈഭവ് സൂര്യവംശി അവസരം കാത്ത് ബെഞ്ചിലുണ്ട് എന്നതാണ് സഞ്ജുവിന് സമ്മര്‍ദ്ദം നല്‍കുന്നത്.
 
രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി റാഞ്ചിയില്‍ നടന്ന പ്രാക്ടീസ് സെഷനില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വൈഭവ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നെറ്റ് പ്രാക്ടീസ് സെഷന്‍ വൈഭവിന് ഓപ്പണിങ് റോളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായണോ എന്നത് വ്യക്തമല്ല. പരിശീലന ബാറ്റിങ് സെഷനില്‍ വൈഭവും ഇഷാന്‍ കിഷനുമായിരുന്നു ശ്രദ്ധ നേടിയത്. രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ് എന്നിവരടങ്ങുന്ന ബൗളര്‍മാര്‍ക്കെതിരെ വളരെ അനായാസത്തോടെയാണ് വൈഭവ് ബാറ്റ് വീശിയത്.
 
തുടര്‍ച്ചയായ അവസരങ്ങളില്‍ ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റ് വഴങ്ങുന്നതാണ് സഞ്ജു സാംസണ് തിരിച്ചടിയാകുന്നത്. അവസാന 11 അന്താരാഷ്ട്ര ഇന്നിംഗ്‌സുകളില്‍ 16.27 എന്ന മോശം ബാറ്റിംഗ് ശരാശരിയാണ് സഞ്ജുവിനുള്ളത്. നിലവില്‍ ഓപ്പണിങ്ങില്‍ 2 ഇടം കയ്യന്‍ താരങ്ങളെ കൊണ്ടുവരുന്നത് മാത്രമാണ് ബിസിസിഐയെ വൈഭവിനെ ഓപ്പണിങ്ങില്‍ കൊണ്ടുവരുന്നതില്‍ മാറ്റിചിന്തിപ്പിക്കുന്നത്.
 
അതേസമയം സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും രാജ്യത്തിനായി സഞ്ജു നേടി തന്നത് ചെറിയ നേട്ടമല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും വൈഭവിനെ പോലുള്ള യുവതാരങ്ങള്‍ക്ക് അവരുടേതായ അവസരങ്ങള്‍ ലഭിക്കുമെന്നുമാണ് നേരത്തെ ഈ വിഷയത്തില്‍ പരിശീലകനായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി 4 മോശം ഇന്നിങ്ങ്‌സുകള്‍ വന്നതിനാല്‍ തന്നെ സഞ്ജുവിനെ പിന്തുണയ്ക്കുന്നതില്‍ ഗംഭീറും കടുത്ത സമ്മര്‍ദ്ദത്തിലാണ്.ALSO READ: India vs West Indies, 2nd T20I : ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 ഇന്ന്; സഞ്ജുവിന് നിർണായകം, വൈഭവ് ബെഞ്ചിൽ തന്നെ
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഭുവനേശ്വർ കുമാറിനെ തിരിച്ചുവിളിച്ചത് രണ്ടുംകൽപ്പിച്ചാണ്; കാണാം ലോകകപ്പിനും !