1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies Second ODI

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kuldeep yadav,Indian Team, India vs Westindies, ODI Worldcup
India vs West Indies, 2nd ODI: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഗുവാഹത്തിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് കളി ആരംഭിക്കുക. 
 
ഒന്നാം ഏകദിനത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. പരമ്പര നഷ്ടപ്പെടാതിരിക്കാൻ വെസ്റ്റ് ഇൻഡീസിന് ഇന്ന് ജയം അനിവാര്യമാണ്. ബാറ്റർമാർക്ക് അനുകൂലമാകുന്ന പിച്ചാണ് ഗുവാഹത്തിയിലേത്. 
 
സാധ്യത ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ.രാഹുൽ, നമാൻ ധിർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
 
സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം.
അടുത്ത ലേഖനം
അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം