ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ
പാകിസ്ഥാൻ്റെ സാഹിബ് സാദ ഫർഹാൻ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്താണ്.
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ബാറ്റിംഗ് റാങ്കിങ്ങില്‍ വലിയ കുതിപ്പ് നടത്തി ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍. 902 പോയന്റോടെ ഇഷാന്‍ കിഷന്‍ ഒന്നാമനായി തുടരുന്ന പട്ടികയില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്താണ് ശ്രേയസ്. അയ്യരുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണിത്. ഉപനായകന്‍ തിലക് വര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്. അഭിഷേക് ശര്‍മയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
പാകിസ്ഥാന്റെ സാഹിബ് സാദ ഫര്‍ഹാന്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്താണ്. മലയാളി താരം സഞ്ജു സാംസണ്‍ 3 സ്ഥാനം പിന്നോട്ടിറങ്ങി മുപ്പത്തിമൂന്നാം സ്ഥാനത്താണ്.
No better way to bring up your maiden T20I ton! ???? Relive Captain Shreyas Iyer's ???????????????????????????????????? ???????????????????????? Updates https://t.co/2czVyKWreK #TeamIndia | #INDvWI | @mflone_ | @ShreyasIyer15 https://t.co/LGOfKb5SYx
— BCCI (@BCCI) October 6, 2026
അതേസമയം ഏകദിന റാങ്കിങ്ങില്‍ 841 പോയന്റുമായി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്താണ്. വിരാട് കോലി മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ നാലാമതുമാണ്.ഏഴ് സ്ഥാനം കയറി കെ എല്‍ രാഹുല്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ്.ALSO READ: നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?
