'ചെൽസിക്ക് വയ്യ'; ബ്രെന്റ്‌ഫോർഡിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റു
Brentford
പ്രീമിയർ ലീഗിൽ പേപ്പർ കരുത്തൻമാരായ ചെൽസിക്ക് നാണംകെട്ട തോൽവി. ബ്രെന്റ്‌ഫോർഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസിയെ വീഴ്ത്തിയത്.
കളിയിലുടനീളം ചെൽസി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ജെയ്ഡൻ അന്തോണി, ഇഗോർ തിയാഗോ, ഫാബിയോ കാർവലോ എന്നിവർ ബ്രെന്റ്‌ഫോർഡിനായി ഗോളുകൾ നേടി. 1938 ന് ശേഷം ആദ്യമായാണ് ബ്രെന്റ്‌ഫോർഡ് ചെൽസിക്കെതിരെ ജയം നേടുന്നത്.
61, 83, 90+4 മിനിറ്റുകളിലാണ് ബ്രെന്റ്‌ഫോർഡിന്റെ ഗോളുകൾ പിറന്നത്. അഞ്ച് ഷോർട്ട്‌സ് ഓൺ ടാർഗറ്റാണ് ബ്രെന്റ്‌ഫോർഡ് പായിച്ചത്. ചെൽസിയാകട്ടെ രണ്ടെണ്ണവും.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ബ്രെന്റ്‌ഫോർഡ് മൂന്നാം സ്ഥാനത്തേക്കെത്തി. ചെൽസി ഏഴാം സ്ഥാനത്താണ്. ഈ സീസണിൽ അഞ്ച് കളികൾ പൂർത്തിയായപ്പോൾ അതിൽ രണ്ടിൽ മാത്രമാണ് ചെൽസിക്ക് ജയിക്കാനായത്. രണ്ടെണ്ണത്തിൽ തോറ്റു, ഒരു കളി സമനിലയായി.
