1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi Scored for Argentina

Argentina vs Austria: 'വീണ്ടും മെസി മാജിക്'; നായകന്റെ ഇരട്ടഗോളിൽ അർജന്റീനയ്ക്കു ജയം

നായകൻ ലയണൽ മെസിയാണ് അർജന്റീനയ്ക്കായി രണ്ട് ഗോളുകളും നേടിയത്

Messi Scored for Argentina, Argentina vs Austria
Lionel messi

Argentina vs Austria: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും അർജന്റീനയ്ക്കു ജയം. ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തോൽപ്പിച്ചു. രണ്ട് ജയത്തോടെ ഗ്രൂപ്പ് ജെയിൽ നിന്ന് സൂപ്പർ 32 ലേക്ക് എൻട്രിയും ഉറപ്പിച്ചു. 
 
നായകൻ ലയണൽ മെസിയാണ് അർജന്റീനയ്ക്കായി രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ നഷ്ടമാക്കിയ പെനാൽറ്റിക്കു 38-ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തും ഗോളുകൾ കൊണ്ട് മെസി മറുപടി നൽകി. 
 
മെസിയുടെ ലോകകപ്പ് ഗോളുകൾ ഇതോടെ 18 ആയി. ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടിയ താരമെന്ന ജർമൻ ഇതിഹാസം മിറാസ്ലോവ് ക്ലോസയെ മറികടന്നാണ് നേട്ടം. ക്ലോസയ്ക്കു 16 ഗോളുകളാണ് ലോകകപ്പിൽ ഉള്ളത്. 
About Writer
WEBDUNIA