റെഡ് ബോളിൽ വൈഭവിന് ഉപനായകനാക്കാൻ സമയമായോ? ഒന്നും മനസിലാകുന്നില്ല: വിമർശനവുമായി ഹർഷ ഭോഗ്ലെ
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഈസ്റ്റ് സോണ്‍ ടീമിന്റെ ഉപനായകനായ കൗമാരതാരം വൈഭവ് സൂര്യവംശിയെ തെരെഞ്ഞെടുത്തതിനെതിരെ വിമര്‍ശനവുമായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളുള്ളപ്പോള്‍ റെഡ് ഫോര്‍മാറ്റില്‍ സൂര്യവംശിയെ ഉപനായകനാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഹര്‍ഷ ഭോഗ്ലെ ഉയര്‍ത്തുന്നത്. ഇഷാന്‍ കിഷനാണ് ഈസ്റ്റ് സോണ്‍ നായകന്‍.
ഒരു സീനിയര്‍ റെഡ് ബോള്‍ ടീമിന്റെ ഉപനായകനായി വൈഭവിനെ നിയമിക്കുന്നതിന് പിന്നിലെ ചിന്ത എന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. റെഡ് ബോളില്‍ 12 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 17.25 ശരാശരിയില്‍ വെറും 207 റണ്‍സാണ് വൈഭവിന്റെ പേരിലുള്ളത്. അവന്റെ കഴിവ് അസാധാരണമാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ അവന് പഠിക്കാന്‍ ഇനിയും ഏറെയുണ്ട്.തന്റെ എക്‌സ് പോസ്റ്റില്‍ ഹര്‍ഷ ഭോഗ്ലെ കുറിച്ചു.
ഈസ്റ്റ് സോണില്‍ പരിചയസമ്പന്നനായ അഭിമന്യൂ ഈശ്വരനൊപ്പമായിരിക്കും വൈഭവ് ഓപ്പണിങ്ങില്‍ ഇറങ്ങുക. ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, കുമാര്‍ കുശാഗ്ര, അനുകൂല്‍ റോയ് തുടങ്ങിയ ശക്തമായ നിരയാണ് ഈസ്റ്റ് സോണിലുള്ളത്. റെഡ് ബോളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഇത്രയും താരങ്ങളുള്ളപ്പോള്‍ വൈഭവിനെ ഉപനായകനായി പരിഗണിച്ചതാണ് ഹര്‍ഷ ഭോഗ്ലെയെ ചൊടുപ്പിച്ചത്.