1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shwetha basu Arrest and Personal Life

Shwetha Basu: അന്ന് അനാശാസ്യത്തിനു ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചു; ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനം കവർന്ന നടി

ഇത് ഞങ്ങളുടെ ലോകത്തിലൂടെയാണ് നടി ശ്വേത ബസു മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്

Shwetha Basu, Shwetha Basu Personal Life, Shwetha Basu Life, Shwetha Basu Arrest, ശ്വേത ബസു, ശ്വേത ബസു ജീവിതം, ശ്വേത ബസു വ്യഭിചാര കുറ്റം
Shwetha Basu: 2008 ൽ മലയാളത്തിൽ ഇറങ്ങിയ റിമേക്ക് സിനിമയാണ് 'ഇത് ഞങ്ങളുടെ ലോകം'. തെലുങ്ക് ചിത്രം 'കൊത ബംഗാരു ലോകം' മലയാളത്തിലേക്ക് എത്തിയപ്പോൾ 'ഇത് ഞങ്ങളുടെ ലോകം' ആയതാണ്. വരുൺ സന്ദേശും ശ്വേത ബസു പ്രസാദുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ 'നിനക്കായ് സ്‌നേഹത്തിൽ' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ വമ്പൻ ഹിറ്റായിരുന്നു.
 
ഇത് ഞങ്ങളുടെ ലോകത്തിലൂടെയാണ് നടി ശ്വേത ബസു മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. ബിഹാറിലെ ജംഷഡ്പൂരിലാണ് താരത്തിന്റെ ജനനം. പിന്നീട് മുംബൈയിലേക്ക് താമസം മാറി. മാസ് മീഡിയ ആന്റ് ജേണലിസത്തിൽ ബിരുദം നേടിയ ശ്വേത ബാലതാരമായാണ് സിനിമയിൽ എത്തിയത്.
 
2002 ൽ ബോളിവുഡ് ചിത്രം 'മാക്ദീ'യിലൂടെയാണ് ശ്വേത ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയത്. ആ വർഷം മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്വേത കരസ്ഥമാക്കി. പിന്നീട് നായികയായും സിനിമാ രംഗത്ത് സജീവമായി. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 25 ൽ അധികം സിനിമകളിൽ അഭിനയിച്ചു. ടെലിവിഷൻ രംഗത്തും വെബ് സീരിസുകളിലും താരം സജീവമാണ്.
 
ശ്വേതയുടെ വ്യക്തിജീവിതം അത്ര ശോഭിതമായിരുന്നില്ല. 2018 ൽ രോഹിത് മിത്താലിനെ ശ്വേത വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം ഇരുവരും നിയമപരമായി ബന്ധം വേർപ്പെടുത്തി.
 
2014 സെപ്റ്റംബറിൽ വ്യഭിചാര കുറ്റത്തിനു ഒരു ഹോട്ടൽ മുറിയിൽ നിന്ന് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചിലർ തന്നെ ചതിച്ചതാണെന്നും ഈ സംഭവത്തെ കുറിച്ച് പിന്നീട് ശ്വേത തുറന്നുപറഞ്ഞിട്ടുണ്ട്. ആ വർഷം ഡിസംബറിൽ തന്നെ ശ്വേതയെ കോടതി കുറ്റവിമുക്തയാക്കി. ഒരു മാധ്യമപ്രവർത്തകൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് അന്ന് ശ്വേത ആരോപിച്ചത്. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാണ് ആ ഹോട്ടലിൽ എത്തിയത്. അവാർഡ് കമ്മിറ്റിയാണ് ഹോട്ടലിൽ മുറി നൽകിയതെന്നും ഇതേ കുറിച്ച് ശ്വേത പറഞ്ഞിരുന്നു. 
 
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ശ്വേത ബസു. താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാണ്. ശ്വേത ബസു പ്രസാദ് എന്നാണ് ഇൻസ്റ്റഗ്രാം ഐഡി പേര്.
അടുത്ത ലേഖനം
സോനം, ഇറ്റ്സ് ഡൺ ബ്രോ... കുട്ടികളെ വീട്ടിലേക്ക് മടങ്ങു, യൂടേണടിച്ച് സൽമാൻ ഖാൻ