1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lakshmi Menon Joju George Statement

'പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം പരിപാടി'; ജോജുവിനെ പിന്തുണച്ച് ലക്ഷ്മി മേനോൻ

ഈ താരദമ്പതികൾ ആരെന്ന് വ്യക്തമായി ലക്ഷ്മി മേനോൻ പറഞ്ഞിട്ടില്ലെങ്കിലും പല പേരുകളും ഇതിനോടകം ഉയർന്നുകേൾക്കുന്നുണ്ട്

Lakshmi Menon, Lakshmi Menon Joju George Statement, ലക്ഷ്മി മേനോൻ, ജോജു ജോർജ്, ലക്ഷ്മി മോനോനും ജോജു ജോർജ്ജും
Joju George and Lakshmi Menon

മലയാള സിനിമയിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും തനിക്കെതിരെ പിആർ നടത്തുന്നുണ്ടെന്ന നടൻ ജോജു ജോർജ്ജിന്റെ പരാമർശം വലിയ ചർച്ചയായിരിക്കുകയാണ്. സിനിമ രംഗത്ത് സജീവമായ ഈ താരദമ്പതികൾ ആരെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. അതിനിടെയാണ് വ്‌ളോഗറും നടിയുമായ ലക്ഷ്മി മേനോൻ ജോജു ജോർജ്ജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 
 
''ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ.'' എന്നാണ് ജോജു ജോർജ്ജിന്റെ പരാമർശം ചൂണ്ടിക്കാട്ടി ലക്ഷ്മി മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ജോജുവിനു പിന്നാലെ മലയാള സിനിമയുമായി വളരെ അടുപ്പമുള്ള മറ്റൊരാൾ കൂടി ഇങ്ങനെ പറഞ്ഞത് വലിയ രീതിയിൽ ചർച്ചകൾ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. 
 
ഈ താരദമ്പതികൾ ആരെന്ന് വ്യക്തമായി ലക്ഷ്മി മേനോൻ പറഞ്ഞിട്ടില്ലെങ്കിലും പല പേരുകളും ഇതിനോടകം ഉയർന്നുകേൾക്കുന്നുണ്ട്. 
 
'വരവ്' സിനിമയുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം ലൈവിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. തന്നെ ഇല്ലാതാക്കാൻ വേണ്ടി ചിലർ ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ട്. 'വരവ്' സിനിമയ്ക്കെതിരെയും ആസൂത്രിതമായ നെഗറ്റീവ് ക്യാംപെയ്ൻ നടക്കുന്നതായും ജോജു പറഞ്ഞു. 
അടുത്ത ലേഖനം
സിനിമ ചോർന്നതൊന്നും ജനനായകനെ ബാധിച്ചില്ല, റിലീസിന് മുൻപെ വിറ്റുപോയത് 6.45 ലക്ഷത്തിലധികം ടിക്കറ്റുകൾ