1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salman khan asks students to go back home and to their parents

സോനം, ഇറ്റ്സ് ഡൺ ബ്രോ... കുട്ടികളെ വീട്ടിലേക്ക് മടങ്ങു, യൂടേണടിച്ച് സൽമാൻ ഖാൻ

Salman khan, Students Protests, NEET Protest, NEET Exams
നീറ്റ് പരീക്ഷാക്രമക്കേടിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന വിദ്യാര്‍ഥി സമരം അവസാനിപ്പിച്ച യുവാക്കളോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സമരത്തില്‍ പിന്തുണ അറിയിച്ച് സല്‍മാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞതോടെയാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് മടങ്ങാന്‍ താരം സമരക്കാരോട് ആവശ്യപ്പെട്ടത്.
 
പരീക്ഷ ക്രമക്കേടിന് കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതോടെയാണ് സല്‍മാന്‍ ഖാന്‍ നിലപാടില്‍ മലക്കം മറിഞ്ഞത്. നിരാഹാര സമരം കിടന്നിരുന്ന സോനം വാങ്ങ്ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കാനും വേണമെങ്കില്‍ തന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാമെന്നും സല്‍മാന്‍ പറഞ്ഞു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ അദ്ദേഹം കര്‍ശന നടപടിയെടുക്കുമെന്ന് എനിക്കുറപ്പിണ്ട്. അതുകൊണ്ട് വിദ്യാര്‍ഥികളെ നിങ്ങള്‍ ദയവായി നിങ്ങളുടെ വീടുകളിലേക്കും മാതാപിതാക്കളുടെ അടുത്തേക്കും മടങ്ങുക എന്നായിരുന്നു സല്‍മാന്‍ ഖാന്‍ കുറിച്ചത്.
 
സോനം ഇതോടെ അവസാനിച്ചു സഹോദര, ഇത് ഇനിയും നീട്ടികൊണ്ടുപോകരുത്. ഈ സമരവീര്യം മറ്റൊരു ദിവസത്തേക്ക് കാത്തുവെയ്ക്കു. അതിനുള്ള സാഹചര്യം വരുമെന്ന് ഞാന്‍ കരുതുന്നില്ല. എന്തെങ്കിലും കഴിക്കു. വേണമെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊടുത്തയക്കാമെന്നും സല്‍മാന്‍ ഖാന്‍ കുറിച്ചു.
 
 നേരത്തെ സമാധാനപരമായി നീങ്ങിയ വിദ്യാര്‍ഥി സമരം ആക്രമാസക്തമായതില്‍ ദുഖമുണ്ടെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബത്തിനും ഒപ്പമുണ്ടെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം പരിപാടി'; ജോജുവിനെ പിന്തുണച്ച് ലക്ഷ്മി മേനോൻ