അനുബന്ധ വാര്‍ത്തകള്‍
- National Film Awards 2024: 72-ാം ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മികച്ച നടൻ മമ്മൂട്ടിയോ?
- അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?
- ഗോവിന്ദയ്ക്ക് നിരവധി വിവാഹേതരബന്ധങ്ങളുണ്ടായിരുന്നു,ഒരു സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയാകുമ്പോള്‍ എല്ലാം നേരിടേണ്ടി വരും : സുനിത അഹൂജ
- ജയം കണ്ടത് അൻസിബയുടെ ഒറ്റയാൾ പോരാട്ടം
- 'എനിക്ക് കള്ളൊഴിച്ചു തന്നത് നിങ്ങളാണോ?'; യുട്യൂബ് വ്ളോഗർക്കെതിരെ ലക്ഷ്മിപ്രിയ
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി നിയമ നടപടികള്‍ ഒഴിവാക്കും; മോഹന്‍ലാല്‍ കേരള സര്‍ക്കാരിന്റെ പൊതുമാപ്പ് പദ്ധതിയെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
കേരള സര്‍ക്കാരിന്റെ ഒറ്റത്തവണ പൊതുമാപ്പ് പദ്ധതി പ്രകാരം തന്റെ കൈവശമുള്ള ആനക്കൊമ്പ് വസ്തുക്കള്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍ കേരള വനം വകുപ്പിനെ സമീപിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട്. വിവരങ്ങള്‍ പ്രകാരം വനം വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അടുത്തിടെ കൊച്ചിയിലെ നടന്റെ വസതി സന്ദര്‍ശിക്കുകയും 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 41-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയും ചെയ്തു.
ഈ അന്വേഷണത്തിനിടെ, വന്യജീവികളില്‍ നിന്നുള്ള വസ്തുക്കള്‍ എങ്ങനെയാണ് സ്വന്തമാക്കിയത്, അവയുടെ പഴക്കം എത്രയാണ്, എന്തുകൊണ്ടാണ് അവ നേരത്തെ വെളിപ്പെടുത്താതിരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മോഹന്‍ലാലിനോട് ചോദിച്ചറിഞ്ഞതായാണ് വിവരം. ആനക്കൊമ്പ് കൊണ്ടുള്ള വസ്തുക്കളുടെ പേരില്‍ മോഹന്‍ലാലിന് നല്‍കിയിരുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ 2025 ഒക്ടോബറില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ആനക്കൊമ്പ് കൈവശം വെക്കുന്നത് നിയമവിധേയമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു.
2015-ലെ സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഒരു നടപടിക്രമപരമായ വീഴ്ച കണ്ടെത്തി. ഇതിന്റെ ഫലമായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസന്‍സിനും നിയമപരമായ സാധുത നഷ്ടപ്പെട്ടു. എങ്കിലും ഇത്തരം വസ്തുക്കള്‍ കൈവശമുള്ളവര്‍ക്ക് അവ വെളിപ്പെടുത്താനും 'ഒറ്റത്തവണ ആംനസ്റ്റി' (പൊതുമാപ്പ്) പദ്ധതി പ്രകാരം നിയമനടപടികളില്‍ നിന്ന് സംരക്ഷണം തേടാനും അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് ബെഞ്ച് നിരീക്ഷിച്ചു.