യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
ദിലീപ്, സലിം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്
Melcow Pondicherry
സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. സനൂപ് തൈക്കുടത്തിന്റേതാണ് തിരക്കഥ. പുതുമുഖമായ ശ്രീലക്ഷ്മി വിജയനാണ് ചിത്രത്തിലെ നായിക. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫണ്‍ ത്രില്ലിംഗ് റൈഡ് ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഇതിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്.
ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗര്‍ ദാസ്, ആര്‍ട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍, മേക്കപ്പ് - ശ്വേതിന്‍ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെല്‍വി ജെ, സാന്ദ്ര ജസ്റ്റിന്‍, അസോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ലാല്‍ കരുണാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് - രാംനാഥ് മാഥൂര്‍, ഡിസൈന്‍സ് - ഇല്ലുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരന്‍, പിആര്‍ഒ - ശബരി