1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Supreme court confirms threatening to share private images is criminal intimidation

സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തിലിടും എന്ന് പറയുന്നത് ക്രിമിനൽ ഭീഷണി : സുപ്രീംകോടതി

supreme court
സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തില്‍ ഇടുമെന്ന് പറയുന്നത് ക്രിമിനല്‍ ഭീഷണിയുടെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഭീഷണിപ്പെടുത്തിയതിന് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
 
 2 വര്‍ഷത്തോളം ബന്ധത്തില്‍ ആയിരുന്ന പരാതിക്കാരിയായ യുവതിയും ആണ്‍സുഹൃത്തും. എന്നാല്‍ യുവതി വിവാഹത്തിന് നിര്‍ബന്ധം പിടിച്ചതോടെ കുളിമുറി ദൃശ്യം ഫെയ്‌സ്ബുക്കിലിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതോടെ വിവാഹവാഗ്ദാനം നല്‍കിയുള്ള ബലാത്സംഗമടക്കം ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന നിരീക്ഷിച്ച കോടതി ബലാത്സംഗക്കുറ്റം ഒഴിവാക്കി. എന്നാല്‍ കുളിമുറി ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പ്രതിക്കെതിരെ ശിക്ഷ വിധിച്ചു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയേയും പിന്നീട് സുപ്രീം കോടതിയേയും സമീപിച്ചത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അമേരിക്ക–ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി: ധാരണാപത്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്