1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal and his childhood

മോഹൻലാലിന്റെ വികൃതികൾ

66 വയസ് ആയെങ്കിലും ഇപ്പോഴും മോഹൻലാൽ മലയാളികൾക്ക് പ്രിയങ്കരനായ ചോക്ലേറ്റ് ബോയ് ആണ്

Mohanlal Upcoming Projects, Mohanlal, Upcoming Movie of Mohanlal, Mohanlal Projects, മോഹന്‍ലാല്‍, വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍, മോഹന്‍ലാല്‍ ദൃശ്യം 3
വീട്ടിൽ മഹാവികൃതിയായിരുന്നു മോഹൻലാൽ എന്നാണ് താരത്തിന്റെ അമ്മ മുൻപ് പറഞ്ഞിട്ടുള്ളത്. താളവട്ടത്തിലും ചിത്രത്തിലുമൊക്കെ കാണുന്ന പോലെ കട്ടിലിൽ കയറി മറിയുകയും വികൃതി കാണിക്കുകയും ചെയ്തിരുന്ന ഒരു കുട്ടി. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു ലാൽ. 
 
'ചാടും ഓടും ഒച്ചവയ്ക്കും മുറ്റത്തൊക്കെ ഇറങ്ങി ഓളിയിടും മരത്തിൻമേലൊക്കെ കയറും..വീട്ടിൽ അങ്ങനെയാണ് ലാൽ. വളരെ കുഞ്ഞായിരുന്നപ്പോൾ വീട്ടിൽ നിന്നിറങ്ങി റോഡിലേക്കൊക്കെ ഓടിപോകുമായിരുന്നു. ഡ്രസൊക്കെ ഇഷ്ടമാണ്. മോതിരം ഭയങ്കര ഇഷ്ടമാണ്,' ലാലിന്റെ അമ്മ പറഞ്ഞു 
 
66 വയസ് ആയെങ്കിലും ഇപ്പോഴും മോഹൻലാൽ മലയാളികൾക്ക് പ്രിയങ്കരനായ ചോക്ലേറ്റ് ബോയ് ആണ്. മോഹൻലാലിന്റെ അമ്മയ്ക്ക് ലാൽ ഇപ്പോഴും കൊച്ചുകുട്ടി തന്നെയാണ്. അത്രയേറെ വാൽസല്യത്തോടെയാണ് അമ്മ മകനെ കുട്ടിക്കാലം തൊട്ട് വളർത്തിയത്. 
 
ഷൂട്ടിങ് തിരക്കുകൾക്കിടയിലും മോഹൻലാൽ അമ്മയെ കാണാൻ വീട്ടിലേക്ക് ഓടിയെത്താറുണ്ട്. എന്നാൽ, തന്നെ കണ്ടശേഷം അപ്പോൾ തന്നെ തിരിച്ച് പോകാനായി വരേണ്ട എന്ന് മോഹൻലാലിനോട് അമ്മ പറയാറുണ്ട്. വന്നാൽ രണ്ട് ദിവസമെങ്കിലും മകൻ തനിക്കൊപ്പം നിൽക്കണമെന്നാണ് അമ്മയ്ക്ക്. ഇത്രയേറെ ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് തിടുക്കത്തിൽ വന്നു പോകാനുള്ള മകന്റെ പ്രയാസം മനസിലാക്കിയാണ് അമ്മ അങ്ങനെ പറയാറുള്ളത്. 'ഇങ്ങനെ ഓടിപിടഞ്ഞ് വന്നുപോകാൻ ആണെങ്കിൽ മക്കള് വരണ്ട,' എന്നാണ് താൻ ലാലിനോട് പറയാറെന്ന് പഴയൊരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിരുന്നു.
About Writer
WEBDUNIA
അടുത്ത ലേഖനം
മോഹൻലാലിനു ജന്മദിനാശംസ നേർന്ന് കമൽഹാസൻ