Drishyam 3: ബോക്സ്ഓഫീസിൽ മോഹൻലാൽ താണ്ഡവം; ദൃശ്യം 3 എത്ര കോടി നേടിയെന്നോ?
വേൾഡ് വൈഡ് പ്രീ സെയിൽ 25 കോടിയിലേക്ക് എത്താനാണ് സാധ്യത. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് ഏതാണ്ട് 10 കോടിക്ക് അടുത്തുണ്ട്
Drishyam 3: റിലീസിനു ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രീ സെയിലിൽ വൻ നേട്ടം കൊയ്ത് 'ദൃശ്യം 3'. ചിത്രത്തിന്റെ കേരള പ്രീ സെയിൽ ഏഴ് കോടിയിലേക്ക് എത്തി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള സിനിമയാണിത്. അഞ്ചിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ട്.
വേൾഡ് വൈഡ് പ്രീ സെയിൽ 25 കോടിയിലേക്ക് എത്താനാണ് സാധ്യത. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് ഏതാണ്ട് 10 കോടിക്ക് അടുത്തുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും ദൃശ്യം 3 ക്കു ഡിമാൻഡ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനു മികച്ച അഭിപ്രായം കൂടി ലഭിക്കുകയാണെങ്കിൽ ഏതാണ്ട് 35 കോടിയാണ് ആദ്യദിന വേൾഡ് വൈഡ് കളക്ഷനായി പ്രതീക്ഷിക്കുന്നത്.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തേർ അനിൽ, മുരളി ഗോപി, സിദ്ധിഖ്, ആശ ശരത്ത്, ശാന്തി മായാദേവി, വീണ നന്ദകുമാർ എന്നിവരും ദൃശ്യം 3 യിൽ പ്രധാന വേഷങ്ങളിലെത്തുന്നു.