അനുബന്ധ വാര്‍ത്തകള്‍
- Drishyam 3: ആദ്യദിനം 50 കോടി തൂക്കാൻ ദൃശ്യം 3 ! ഇത്തവണ കുടുംബ ചിത്രമല്ല, സംഭവം ഇറുക്ക് !
- ദൃശ്യം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതായിരുന്നു, മമ്മൂക്കയാണ് നല്ല വേഷമാണെന്ന് പറഞ്ഞ് നിർബന്ധിച്ചത് : മീന
- Drishyam 3: ബോക്സ്ഓഫീസിൽ മോഹൻലാൽ താണ്ഡവം; ദൃശ്യം 3 എത്ര കോടി നേടിയെന്നോ?
- കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് ഒരു നരകത്തിൽ, ഓട്ടത്തിനൊരു അവസാനം വേണ്ടെ..
- Drishyam 3 Trailer: ദൃശ്യം ട്രെയ്ലർ നാളെ
Drishyam 3 FDFS Review: പതിഞ്ഞ താളത്തിൽ കഥ പറച്ചിൽ, ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്ക്; ദൃശ്യം 3 ആദ്യ പകുതി കഴിഞ്ഞു
Drishyam 3 Social Media Reactions: രാവിലെ എട്ടിനു കേരളത്തിൽ ആദ്യ ഷോ ആരംഭിക്കും
Drishyam 3 Social Media Reactions
Drishyam 3 Malayalam Review:
ദൃശ്യം 3യുടെ ആദ്യപകുതി അവസാനിക്കുമ്പോള്‍ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കുടുംബത്തെ രക്ഷിക്കാനായുള്ള ജോര്‍ജുകുട്ടിയുടെ ഓട്ടങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തവണ പക്ഷേ ആരാണ് തന്റെ പിന്നാലെയെന്ന് മനസിലാകാത്ത ജോര്‍ജുകുട്ടിയാണ് സ്‌ക്രീനില്‍.
സംവിധായകന്‍ ജീത്തുജോസഫ് പറഞ്ഞത് പോലെ ഇമോഷണലായി കണക്ട് ചെയ്തുകൊണ്ടാണ് സിനിമയുടെ ആദ്യപകുതി. ജോര്‍ജുകുട്ടിയുടെ കുടുംബത്തിനെന്താകും എന്ന ആകാംക്ഷ നിലനിര്‍ത്തികൊണ്ട് സിനിമ കൊണ്ടുപോകാനാകുന്നു എന്നതാണ് ആദ്യപകുതിയുടെ പ്രധാന പോസിറ്റീവ്. ദൃശ്യം രണ്ടാം ഭാഗത്തില്‍ മെയ്ക്കിങ്ങിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മൂന്നാം ഭാഗത്തിനാകുന്നുണ്ട്. പതിയെ പടരുന്ന തീ പോലെ കത്തികയറുന്ന സിനിമയുടെ ആദ്യപകുതി ഒരു ഭാഗത്തും ബോറിങ്ങാകുന്നില്ല. അങ്ങിങ്ങായി ചെറിയ സര്‍പ്രൈസുകളും സിനിമ നല്‍കുന്നുണ്ട്.
നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ സൂക്ഷ്മമായ അഭിനയ മികവ് സിനിമ പുറത്തുകൊണ്ടുവരുന്നുണ്ട്. വൈകാരികമായ അഭിനയത്തിന്റെ ഡീറ്റെയ്ലിങ്, ഡയലോഗ് ഡെലിവറി എല്ലാം എടുത്തുപറയേണ്ടതാണ്. ഓരോ നിമിഷവും തന്റെ പിന്നാലെ ആരോ ഉണ്ടെന്ന് മനസിലാക്കുകയും എന്നാല്‍ അതാരാണെന്ന് കണ്ടെത്താനാവാതെ ഇരിക്കുകയും ചെയ്യുന്ന ജോര്‍ജുകുട്ടി വലിയ ആകാംക്ഷയാണ് ആദ്യപകുതിയില്‍ സൃഷ്ടിക്കുന്നത്.