അനുബന്ധ വാര്‍ത്തകള്‍
- ആരായിരിക്കും അത്? മമ്മൂട്ടിയുടെ സർപ്രൈസ് പൊളിക്കാൻ എത്തുന്നത് മോഹൻലാൽ?
- ജീവയുടെ ഈ ഹിറ്റിനു പിന്നില്‍ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന് ! നേടിയത് കോടികള്‍
- Mammootty: 'കാലിന്മേല് കാലുംകയറ്റിവെച്ച് ഗമയില്‍ ഇരിക്കുകയായിരുന്നു അപ്പോള്‍ മമ്മൂട്ടി'; സീമ
- Mammootty: അണ്ടര്‍ടേക്കറായി മമ്മൂട്ടി? 'ചത്താ പച്ച'യിലെ വാള്‍ട്ടര്‍ നിസാരക്കാരനല്ല !
- വാൾട്ടറിൻ്റെ പിള്ളേരെ തൊടുന്നോടാ..; ആ കെട്ട് മമ്മൂട്ടിയുടേത് തന്നെ; ചത്താ പച്ചാ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ
Chatha Pacha: അപ്പോ മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലും ഉണ്ട് ! 'ചത്താ പച്ച' അപ്ഡേറ്റില്‍ ഞെട്ടി സിനിമാലോകം
അതേസമയം മോഹന്‍ലാല്‍ സ്റ്റോറി നരേഷന് മാത്രമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്
Chatha Pacha - Mohanlal
Chatha Pacha: അങ്ങനെ കാത്തിരുന്ന അപ്ഡേറ്റ് എത്തി. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ! സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോയില്‍ മോഹന്‍ലാലാണ് ഇതേകുറിച്ച് പ്രേക്ഷകരെ അറിയിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.
'ചത്താ പച്ച'യുടെ ട്രെയ്ലറില് നിന്ന് മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല മമ്മൂട്ടി തന്നെ 'ചത്താ പച്ച'യിലെ കാമിയോ വേഷത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന്റെ ഭാഗമാണെന്ന കാര്യം ആദ്യമായാണ് പുറത്തുവിടുന്നത്.
' ചത്താ പച്ച...ഈ വരുന്ന ജനുവരി 22 നു ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്. പിന്നെ എന്റെ അടുത്തൊരു സുഹൃത്തുമുണ്ട്. അതുകൊണ്ട് ഈ സിനിമയുടെ ആദ്യ ടിക്കറ്റ് ഞാന്‍ ബുക്ക് ചെയ്യാന്‍ പോകുന്നു' മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു.
അതേസമയം മോഹന്‍ലാല്‍ സ്റ്റോറി നരേഷന് മാത്രമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മമ്മൂട്ടിയെ പോലെ ലാലിന്റേത് കാമിയോ വേഷമായിരിക്കില്ലെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
'ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അര്ജുന് അശോകന്, റോഷന് മാത്യു, വിശാഖ് നായര്‍, ഇഷാന് ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ.
മട്ടാഞ്ചേരില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. WWE റസ്ലിങ്ങില് ആകൃഷ്ടരായ മട്ടാഞ്ചേരിയിലെ യുവാക്കള്‍ക്കിടയിലേക്ക് സമാനമായ രീതിയിലുള്ള ഒരു ടൂര്‍ണമെന്റ് വരുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം. വാള്‍ട്ടര്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.