ആരായിരിക്കും അത്? മമ്മൂട്ടിയുടെ സർപ്രൈസ് പൊളിക്കാൻ എത്തുന്നത് മോഹൻലാൽ?

സ്പെഷ്യൽ, റിവീല്‍ തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളിലെ L കാപിറ്റല്‍ ലെറ്ററിലാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടി കഥാപാത്രത്തെ മോഹന്‍ലാല്‍ ആയിരിക്കും റിവീല്‍ ചെയ്യുകയെന്നാണ് ആരാധകർ കമെൻ‌റ് ചെയ്യുന്നത്.

chatha pacha, mammootty, mohanlal, malayalam cinima, ചത്ത പച്ച, മമ്മൂട്ടി, മോഹൻലാല്‍, മലയാളം സിനിമ
രേണുക വേണു| Last Modified തിങ്കള്‍, 19 ജനുവരി 2026 (12:48 IST)
 
ആരാധകരേ ശാന്തരാകുവിൻ! വീണ്ടും വലിയ സർപ്രൈസുമായി 'ചത്താ പച്ച' ടീം. ഓൺലൈൻ ബുക്കിങ് ഇന്നാരംഭിക്കുമെന്ന് പറഞ്ഞുകൊണ്ട് വലിയൊരു സർപ്രൈസും ഒളിപ്പിച്ചുവെച്ചാണ് ടീമിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ടിക്കറ്റ് ഇപ്പോഴേ ഒരു പ്രധാന വ്യക്തി ബുക്ക് ചെയ്തു കഴിഞ്ഞെന്നും ആരാണെന്നറിയാൻ വൈകിട്ട് 5.30 വരെ കാത്തിരിക്കണമെന്നും 'ചത്താ പച്ച' ടീം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. 
 
മമ്മൂട്ടി കാമിയോ വേഷത്തിലെത്തുന്ന ചിത്രമാണ് ചത്താ പച്ച. WWE റെസ്ലിങ്ങിലെ സൂപ്പര്‍താരമായ അണ്ടര്‍ടേക്കറുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.  ചിത്രത്തിൽ താൻ ഉണ്ടാകുമെന്ന് താരം വ്യക്തമാക്കിയിരുന്നു എങ്കിലും  ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ബാക്ക് ഷോട്ട് മാത്രമാണ് കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പുതിയ ലുക്ക് എങ്ങനെയായിരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 
 
‘ചത്താപച്ചയുടെ ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിക്കും. ഒരു ടിക്കറ്റ് ഇപ്പോഴേ ഒരു പ്രധാന വ്യക്തി ബുക്ക് ചെയ്തു കഴിഞ്ഞു. വലിയൊരു വെളിപ്പെടുത്തല്‍ ഇന്ന് 5.30 ന് ഉണ്ടാകും, ആരായിരിക്കും ആ പ്രധാന വ്യക്തി?’ ചത്താ പച്ച ടീം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. 
 
സ്പെഷ്യൽ, റിവീല്‍ തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളിലെ L കാപിറ്റല്‍ ലെറ്ററിലാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ 'ചത്താ പച്ച'യിലെ മമ്മൂട്ടി കഥാപാത്രത്തെ മോഹന്‍ലാല്‍ ആയിരിക്കും റിവീല്‍ ചെയ്യുകയെന്നാണ് ആരാധകർ കമെൻ‌റ് ചെയ്യുന്നത്.
mammootty
 
മട്ടാഞ്ചേരില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. WWE റസ്ലിങ്ങില്‍ ആകൃഷ്ടരായ മട്ടാഞ്ചേരിയിലെ യുവാക്കള്‍ക്കിടയിലേക്ക് സമാനമായ രീതിയിലുള്ള ഒരു ടൂര്‍ണമെന്റ് വരുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം. വാള്‍ട്ടര്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.
 
നവാഗതനായ അദ്വൈത് നായരാണ് 'ചത്താ പച്ച'യുടെ സംവിധാനം. 'ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :