Mammootty: അണ്ടര്‍ടേക്കറായി മമ്മൂട്ടി? 'ചത്താ പച്ച'യിലെ വാള്‍ട്ടര്‍ നിസാരക്കാരനല്ല !

WWE റെസ്ലിങ്ങിലെ സൂപ്പര്‍താരമായ അണ്ടര്‍ടേക്കറുമായി സാമ്യമുള്ള രീതിയിലായിരിക്കും മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുക

Mammootty as undertaker in Chatha Pacha Movie, Mammootty, Chatha Pacha, Mammootty Undertaker
രേണുക വേണു| Last Modified ശനി, 17 ജനുവരി 2026 (09:12 IST)

Movie: മമ്മൂട്ടി കാമിയോ വേഷത്തിലെത്തുന്ന 'ചത്താ പച്ച'യുടെ സിനോപ്‌സിസ് പുറത്ത്. WWE റെസ്ലിങ് പ്രമേയമാക്കിയാണ് ചിത്രം. റെസ്ലിങ് ആശാനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. വളരെ വ്യത്യസ്തമായ വേഷത്തിലായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയെ കാണാന്‍ സാധിക്കുക.

WWE റെസ്ലിങ്ങിലെ സൂപ്പര്‍താരമായ അണ്ടര്‍ടേക്കറുമായി സാമ്യമുള്ള രീതിയിലായിരിക്കും മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ബാക്ക് ഷോട്ട് മാത്രമാണ് കാണിച്ചിട്ടുള്ളത്.

മട്ടാഞ്ചേരില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. WWE റസ്ലിങ്ങില്‍ ആകൃഷ്ടരായ മട്ടാഞ്ചേരിയിലെ യുവാക്കള്‍ക്കിടയിലേക്ക് സമാനമായ രീതിയിലുള്ള ഒരു ടൂര്‍ണമെന്റ് വരുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം. വാള്‍ട്ടര്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.

നവാഗതനായ അദ്വൈത് നായരാണ് 'ചത്താ പച്ച'യുടെ സംവിധാനം. 'ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ.

രണ്ട് കാതിലും കമ്മലിട്ട് കഴുത്തില്‍ കൊന്തയുമായി ഒരു വെസ്റ്റേണ്‍ ടച്ചിലാണ് മമ്മൂട്ടിയുടെ കോസ്റ്റിയൂം. റെസ്ലിങ് ട്രെയിനറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :