1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jeeva Movie Box office Hit

ജീവയുടെ ഈ ഹിറ്റിനു പിന്നില്‍ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ ! നേടിയത് കോടികള്‍

കഴിഞ്ഞ വ്യാഴാഴ്ചയാണ് നിതീഷ് സഹദേവ് സംവിധാനം ചെയ്ത ജീവയുടെ 'തലൈവര്‍ തമ്പി തലൈമയില്‍' റിലീസ് ചെയ്യുന്നത്

Jeeva, Mammootty, Jeeva Movie Box office Hit, Thalaivar Thambi Thalaimaiyil Box Office Collection
തെന്നിന്ത്യയില്‍ വലിയ വിജയമായി മാറിയ 'തലൈവര്‍ തമ്പി തലൈമയില്‍' നടന്‍ ജീവയുടെ തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ ജീവയുടെ കരിയറില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് ഒരു മലയാളി സംവിധായകന്റെ ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ്. 
 
കഴിഞ്ഞ വ്യാഴാഴ്ചയാണ് നിതീഷ് സഹദേവ് സംവിധാനം ചെയ്ത ജീവയുടെ 'തലൈവര്‍ തമ്പി തലൈമയില്‍' റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ബോക്‌സ്ഓഫീസില്‍ ലഭിക്കുന്നത്. ബേസില്‍ ജോസഫ് ചിത്രം 'ഫാലിമി'യിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. മമ്മൂട്ടിയെ നായകനാക്കിയൊരു മാസ് കോമഡി എന്റര്‍ടെയ്‌നര്‍ ആണ് അടുത്തതായി നിതീഷ് ഒരുക്കാന്‍ പോകുന്നത്. 
 
റിലീസ് ദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 1.5 കോടിയാണ് നിതീഷ് സഹദേവ് - ജീവ ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ഇത് 2.9 കോടിയായി ഉയര്‍ന്നു. മൂന്നാം ദിനമായ ശനിയാഴ്ച ആകട്ടെ 5.5 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷന്‍. അവധി ദിനമായ ഇന്നും അഞ്ച് കോടി കടക്കാനാണ് സാധ്യത. ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 10.99 കോടിയായി. 
About Writer
രേണുക വേണു