മമ്മൂട്ടിയുമായി സുരേഷ് ഗോപിക്ക് ഈഗോ ക്ലാഷ് ആയിരുന്നു; അവർക്കിടയിലെ ആ പ്രശ്‌നം ആർക്കും അറിയില്ല !
Mammootty and Suresh Gopi
ഒരു കാലത്ത് മമ്മൂട്ടി-സുരേഷ് ഗോപി കോംബിനേഷൻ സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ ആരവം തീർത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡൽഹി, ദ കിങ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇരുവരും തമ്മിൽ പിന്നീട് കടുത്ത ശത്രുതയിലായി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത്. എന്നാൽ, മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം ഇപ്പോഴും മലയാള സിനിമാലോകത്തിനു വ്യക്തമായി അറിയില്ല.
അന്തരിച്ച നടൻ രതീഷിന്റെ മകളുടെ വിവാഹ വീഡിയോയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ എത്രത്തോളം പിണക്കമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. രതീഷിന്റെ മകളുടെ കല്യാണ ചടങ്ങിന് സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ, ഇരുവരും പരസ്പരം മിണ്ടിയില്ല. അന്ന് വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളിൽ തട്ടുന്നത് വീഡിയോയിൽ കാണാം. എന്നാൽ, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല മമ്മൂട്ടി. തന്നെ മമ്മൂട്ടി ഒഴിവാക്കുകയാണെന്ന് മനസിലായപ്പോൾ സുരേഷ് ഗോപിയും പിൻവാങ്ങി. ആ പിണക്കം വർഷങ്ങളോളം നീണ്ടു.
ഒരിക്കൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി നടത്തിയ വാർത്താസമ്മേളനവും ഏറെ വിവാദമായിരുന്നു. മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് ചോദിച്ചു. തനിക്ക് മമ്മൂട്ടിയുമായി ഒരു പ്രശ്‌നമുണ്ടെന്നും ആ പ്രശ്‌നം കേട്ടാൽ പിണക്കത്തിന്റെ കാര്യം നിങ്ങൾക്ക് വ്യക്തമാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ, തങ്ങൾക്കിടയിലെ പിണക്കത്തിന്റെ കാര്യം വെളിപ്പെടുത്താൻ സുരേഷ് ഗോപി തയ്യാറായില്ല.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും മനസറിഞ്ഞ് കെട്ടിപ്പിടിച്ചാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളുടെ വിവാഹവേദിയായിരുന്നു അത്. ഗുരുവായൂരിൽ നടന്ന ആ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും എത്തിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി മമ്മൂട്ടി സുരേഷ് ഗോപിയെ കെട്ടിപിടിച്ചു. എല്ലാം പറഞ്ഞു തീർത്തു എന്നും തങ്ങളുടെ പിണക്കം തീർന്നെന്നും സഹപ്രവർത്തകരോട് രണ്ട് താരങ്ങളും ഒന്നിച്ചു പ്രഖ്യാപിച്ചു. ഇപ്പോൾ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. Also Read: മേജർ രവി പെട്ടോ?, തൊഴിൽ തട്ടിപ്പിലും വിവാദ വെളിപ്പെടുത്തലിലും അന്വേഷണം വേണമെന്ന് എക്സ് സർവീസ്മെൻ സംഘടന
