1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Complete Actor Rashmika Mandanna Cyber Attack

'കംപ്ലീറ്റ് ആക്ടറെ അറിയില്ല'; നടി രശ്മിക മന്ദാനയ്ക്ക് മോഹൻലാൽ ഫാൻസിന്റെ സൈബർ ആക്രമണം

Complete Actor, Mohanlal, Rashmika Mandanna, Rashmika Mandanna and Mohanlal, Who is Complete Actor
Mohanlal and Rashmika Mandanna

കരൺ ജോഹറുടെ 'കോഫി വിത്ത് കരൺ' പരിപാടിയിൽ 'കംപ്ലീറ്റ് ആക്ടർ' ആരെന്ന് അറിയില്ലെന്ന് പറഞ്ഞതിനു നടി രശ്മിക മന്ദാനയ്‌ക്കെതിരെ സൈബർ ആക്രമണം. ജീവിതപങ്കാളിയും നടനുമായ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമാണ് രശ്മിക 'കോഫി വിത്ത് കരൺ' പരിപാടിയിൽ പങ്കെടുത്തത്. 
 
സംഭവം 
 
പരിപാടിക്കിടെ പ്രമുഖ തെന്നിന്ത്യൻ താരങ്ങളെ ആരാധകർ ഏതൊക്കെ പേരിലാണ് വിശേഷിപ്പിക്കുന്നതെന്ന് പറയാൻ കരൺ രശ്മികയോടും വിജയ് ദേവരകൊണ്ടയോടും ആവശ്യപ്പെടുകയായിരുന്നു. 'ആരാണ് ഇന്ത്യയിൽ കംപ്ലീറ്റ് ആക്ടർ' എന്ന് കരൺ ചോദിക്കുകയും അതിനു മറുപടിയായി 'അറിയില്ല' എന്നാണ് രശ്മിക പറഞ്ഞത്. തൊട്ടുപിന്നാലെ വിജയ് ദേവരകൊണ്ട 'ഞാൻ' എന്ന് തമാശ രൂപേണ പറഞ്ഞു. പിന്നീട് മോഹൻലാൽ ആണ് കംപ്ലീറ്റ് ആക്ടർ എന്ന് കരൺ പറഞ്ഞപ്പോൾ വിജയ് ദേവരകൊണ്ടയും രശ്മികയും, 'മോഹൻലാൽ സാറോ' എന്ന് ചോദിക്കുന്നുണ്ട്. 'ഐക്കൺ സ്റ്റാർ' ആരാണെന്ന ചോദ്യത്തിന് അല്ലു അർജുൻ എന്ന് രശ്മിക മറുപടി നൽകി. 'റോക്കിങ് സ്റ്റാർ' യഷ് ആണെന്നും താരം പറഞ്ഞു.

Mohanlal - Rashmika Mandanna
സൈബർ ആക്രമണം 
 
'കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണെന്ന് അറിയില്ലേ' എന്ന് ചോദിച്ചുകൊണ്ട് നിരവധി മോഹൻലാൽ ആരാധകരാണ് രശ്മിക മന്ദാനയുടെ സമൂഹമാധ്യമ പേജുകളിൽ പൊങ്കാലയിടുന്നത്. മോഹൻലാലിന്റെ വിവിധ സിനിമകളിലെ ചിത്രങ്ങൾ കമന്റ് ചെയ്തുകൊണ്ടാണ് രശ്മികയെ ആരാധകർ പരിഹസിക്കുന്നത്. Also Read: ഫ്രാൻസ് മോഡൽ പ്രക്ഷോഭം ജർമനിയിലേക്കും; ഒക്ടോബർ 31 ന് വിദ്യാർഥികൾ തെരുവിലിറങ്ങും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഞാനൊന്നും കണ്ടിട്ടില്ല'; ഒമർ ലുലുവിനെ അവഗണിച്ച് ഷറഫുദ്ദീൻ