1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dhanush Mammootty Om Chapter 1 Lyrical Video

ധനുഷിന്റെ പാട്ടാണെന്ന് കരുതിയോ? 'സിയ എൻട്രി'യിൽ 'വീഴാ വീരാ' ഫയർ

Siya Entry, Mammootty, Om, Mammootty and Dhanush, Dhanush Mammootty Om Chapter 1 Lyrical Video
Mammootty - Dhanush Om Chapter 1

ആരാധകരെ ത്രസിപ്പിച്ച് 'ഓംഃ - ചാപ്റ്റർ 1 : ഉധിരം' സിനിമയിലെ ലിറിക്കൽ വീഡിയോ. 'വീഴാ വീരാ' എന്ന് തുടങ്ങുന്ന മാസ് ഗാനത്തിൽ ധനുഷിനെയും മമ്മൂട്ടിയെയും കാണിക്കുന്നതാണ് ഹൈലൈറ്റ്. 
 
ധനുഷിന്റെ പാട്ടിൽ 'സിയ എൻട്രി' 
 
ധനുഷിന്റെ ക്യാരക്ടറുമായി ബന്ധപ്പെട്ട ലിറിക്കൽ വീഡിയോയെന്നാണ് തുടക്കം മുതലേ ലഭിച്ചിരുന്ന വിവരം. പാട്ടിന്റെ തുടക്കത്തിലും അങ്ങനെ തന്നെയാണ്. ധനുഷിന്റെ കഥാപാത്രത്തിനു മാത്രമാണ് പ്രാധാന്യം നൽകിയത്. എന്നാൽ 2.12 മിനിറ്റിലേക്ക് എത്തിയതും മമ്മൂട്ടിയുടെ 'സിയ എൻട്രി'യിലേക്ക് പാട്ടെത്തി. വമ്പൻ പശ്ചാത്തല സംഗീതമാണ് മമ്മൂട്ടിക്കായി സായ് അഭയൻകാർ ഒരുക്കിയിരിക്കുന്നത്. 
 
വീഡിയോ കാണാം 


റിലീസ് 
 
അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന 'ഓം' സ്വർണ്ണക്കടത്തിന്റെ കഥയാണ് പറയുന്നത്. ധനുഷും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം. സായ് പല്ലവിയാണ് നായിക. സായ് അഭയങ്കർ ആണ് സംഗീതം. നവംബർ 20 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. 
 
റിലീസ് നീട്ടാൻ കാരണം 
 
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ 2, സൂര്യയുടെ സീൻ എന്നീ സിനിമകൾക്കൊപ്പമായിരുന്നു ഓമിന്റെയും റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ വമ്പൻ ക്ലാഷ് ഒഴിവാക്കാനാണ് ധനുഷ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. മൂന്ന് വമ്പൻ ചിത്രങ്ങൾ ഒന്നിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. മുതിർന്ന താരമെന്ന നിലയിൽ രജനികാന്തിനോടുള്ള ആദരവ് കൂടി മുൻനിർത്തിയാണ് ഓം സിനിമയുടെ റിലീസ് നീട്ടിയത്. സൂര്യ നായകനായെത്തുന്ന സീൻ എന്ന സിനിമയുടെ റിലീസും ഇതേ സമയത്ത് വരുന്നതും റിലീസ് നീട്ടാൻ കാരണമായി. Also Read: അമേരിക്ക ഭാവിയിൽ ശത്രുവായേക്കാം, ഇന്ത്യ അങ്ങനെയല്ല: ചേർത്തുപിടിച്ച് നെതന്യാഹു, ഉദ്ദേശമെന്ത്?
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പ്രേമലു 2നായി ഒരു വർഷം കളഞ്ഞു, അത് ഭയങ്കരമായി ബാധിച്ചു: തുറന്ന് പറഞ്ഞ് ഗിരീഷ് എ ഡി