1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Padayatra Movie Release Date

മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന 'പദയാത്ര' ഡിസംബർ നാലിന്

Padayaatra Release Date, Mammootty Padayaatra, Padayaatra Trailer, Mammootty Adoor Gopalakrishnan, Mammootty Movie Padayaatra, Padayaatra Movie Trailer, Mammootty Adoor Gopalakrishnan Movie Update
Padayaatra - Mammootty

മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും 23 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പദയാത്ര' ഡിസംബർ നാലിന് റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഇന്ദ്രൻസും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
ട്രെയ്‌ലർ 
 
1 മിനിറ്റും 14 സെക്കന്റുമാണ് ട്രെയ്ലർ ദൈർഘ്യം. മാവോയിസ്റ്റ് വേട്ടയെ കുറിച്ച് ട്രെയ്ലറിൽ പ്രതിപാദിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രമെന്ന വണ്ണം ട്രെയ്ലറിൽ കാണാം. 
അണിയറയിൽ 
 
കഥ, തിരക്കഥ, സംഭാഷണം എന്നിവ അടൂരും കെ.വി.മോഹൻ കുമാറും ചേർന്നാണ്. മീരാ സാഹിബ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഡിഒപി ഷെഹ്നാദ് ജലാൽ. മുജീബ് മജീദ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് പ്രവീൺ പ്രഭാകർ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 
 
ഐതിഹാസിക കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ 
 
മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പദയാത്ര'. അടൂർ ചിത്രത്തിൽ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നായകനടൻ കൂടിയാണ് മമ്മൂട്ടി. 'അനന്തരം', 'മതിലുകൾ', 'വിധേയൻ' എന്നീ സിനിമകളിൽ മമ്മൂട്ടിയും അടൂരും ഒന്നിച്ചിട്ടുണ്ട്. ഇതിൽ മതിലുകളിലെയും വിധേയനിലെയും അഭിനയം മമ്മൂട്ടിയെ മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവാക്കി. Also Read: ഓസ്‌ട്രേലിയയ്ക്ക് നാണക്കേട്, 99 ന് ഓൾഔട്ട്; ഫോളോഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തലൈവർക്കായി ഇത് പണ്ണ മാട്ടോമാ... 'ജയിലർ 2' കാണാൻ മുഴുവൻ തിയേറ്റർ ബുക്ക് ചെയ്ത് സഞ്ജു സാംസൺ