1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Body Doubling Jailer 2

'ലാലേട്ടനും ജയിലർ ടീമും ഉടക്കിയോ?'; സിനിമയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ താരം, ക്ലൈമാക്‌സിലും ഒഴിവാക്കി

Mohanlal, Body Doubling, Mohanlal Body Doubling Jailer 2, Jailer 2 Mohanlal, Mohanlal Body Doubling Jailer 2
Mohanlal - jailer 2

മോഹൻലാലിനെ ജയിലർ 2 വിൽ ഒതുക്കിയെന്ന വിമർശനം ശക്തമായിരിക്കുകയാണ്. മലയാളി ആരാധകരാണ് മോഹൻലാലിന്റെ കഥാപാത്രത്തിനു ദൈർഘ്യം കുറഞ്ഞതിൽ പരിഭവം പറയുന്നത്. അതിനു പിന്നാലെയാണ് മോഹൻലാലും ജയിലർ ടീമും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പും പ്രചരിക്കുന്നത്. 
 
സിനിമയെ കുറിച്ച് മിണ്ടാതെ മോഹൻലാൽ 
 
ജയിലർ 2 വുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകളൊന്നും റിലീസിനു ശേഷം മോഹൻലാലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ വന്നിട്ടില്ല. ഫെയ്‌സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ സമീപകാലത്തൊന്നും ജയിലർ 2 വിനെ കുറിച്ച് മോഹൻലാൽ പോസ്റ്റ് ചെയ്തിട്ടില്ല. ഇത് എന്തുകൊണ്ടാണെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ചോദ്യം. താരവും ജയിലർ ടീമും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് അഭ്യൂഹം. 
 
ദൈർഘ്യം കുറഞ്ഞു 
 
മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ജയിലർ 2 വിൽ അവതരിപ്പിച്ചിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന രജനിയുടെ നായക കഥാപാത്രത്തിനൊപ്പമുള്ള ടീമിലാണ് മാത്യു. ജയിലർ ആദ്യ ഭാഗത്ത് മികച്ച രംഗങ്ങൾ മോഹൻലാലിന് ലഭിച്ചതുമാണ്. എന്നാൽ ജയിലർ 2 വിൽ ലാലേട്ടൻ സൈഡായി എന്നാണ് ആരാധകരുടെ വിഷമം. മോഹൻലാലിന്റെ കഥാപാത്രത്തിനു വളരെ ചെറിയ സ്‌ക്രീൻ ടൈം മാത്രമാണുള്ളത്. മുഴുവൻ സീനുകളെടുത്താൻ ഒരു മിനിറ്റോളം മാത്രമാണ് മോഹൻലാൽ കഥാപാത്രത്തിന്റെ ദൈർഘ്യം. സ്‌ക്രീനിൽ മോഹൻലാലിനെ കാണിക്കുമ്പോൾ വലിയ ഓളമുണ്ടാകുമെങ്കിലും അത് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മോഹൻലാൽ ആരാധകരെ വലിയ തോതിൽ നിരാശരാക്കി. 
 
ക്ലൈമാക്‌സിൽ മോഹൻലാൽ ഇല്ല 
 
ചിത്രത്തിന്റെ ക്ലൈമാക്‌സിൽ മോഹൻലാൽ ഉണ്ടെങ്കിലും ബോഡി ഡബ്ലിങ്ങിലൂടെയാണ് ഇത് ചെയ്തിരിക്കുന്നത്. ഒരു സീനിൽ ഒഴികെ മോഹൻലാലിന് പകരം ബോഡി ഡബ്ലിങ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതും ആരാധകരെ ചൊടിപ്പിച്ചു. മാത്രമല്ല മോഹൻലാലിന്റെ സുപ്രധാന രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. Also Read: പൃഥ്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചിട്ടുണ്ടെന്ന് തിലകനാണ് ആരോപിച്ചത് !
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പൃഥ്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചിട്ടുണ്ടെന്ന് തിലകനാണ് ആരോപിച്ചത് !