1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala pilgrim footfall drops 47 percent first six days

ഇതെന്ത് പറ്റി?, ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനത്തിന്റെ കുറവ്, ആദ്യ 6 ദിവസമെത്തിയത് 2.71 ലക്ഷം പേര്‍

Sabarimala
മണ്ഡലകാലത്തെ ആദ്യ 6 ദിവസങ്ങളില്‍ ശബരിമലയിലെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.38 ലക്ഷം തീര്‍ഥാടകരുടെ കുറവാണ് ഇത്തവണയുള്ളത്. 2025ല്‍ നട തുറന്ന ശേഷമുള്ള ആദ്യ 6 ദിവസങ്ങളില്‍ 5.10 ലക്ഷം പേരാണ് എത്തിയത്. ഇത്തവണ അത് 2.71 ലക്ഷമായി കുറഞ്ഞു. തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഒഴിവ് ദിവസമായ ഞായറാഴ്ച ദര്‍ശനം നടത്തിയത് 60,003 പേര്‍ മാത്രമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.
 
അതേസമയം ഭക്തരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വിധം കുറവുണ്ടായിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചു. സീസണില്‍ ആദ്യ 2 ദിവസങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും നിലവില്‍ കൂടുത്തല്‍ പേര്‍ എത്തുന്നുണ്ട്. ഭക്തരെ ശാസ്ത്രീയമായി നിയന്ത്രിച്ച് പമ്പയില്‍ നിന്ന് കയറ്റിവിടുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഫലപ്രദമായ ഏകോപനവുമാണ് സന്നിധാനത്ത് പതിവുള്ള വലിയ തിരക്ക് കുറയാന്‍ കാരണമെന്നും ഇതുമൂലം എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു.
 
അതേസമയം കഴിഞ്ഞ വര്‍ഷം ഇതേസമയത്തിനുള്ളില്‍ 17 ലക്ഷം ഡപ്പി അരവണ വിറ്റസ്ഥാനത്ത് ഇത്തവണ 8 ലക്ഷം ഡപ്പുകളാണ് ഇതുവരെ വിറ്റഴിച്ചത്. നിലവില്‍ 40 ലക്ഷം ഡപ്പി അരവണ കരുതല്‍ ശേഖരത്തിലുണ്ട്. ഭക്തരുടെ എണ്ണത്തിലെ കുറവാണ് അരവണ വില്പനയെ ബാധിച്ചതെന്ന് ദേവസ്വം ജീവനക്കാര്‍ പറയുന്നു.ALSO READ: ഉമ്മൻചാണ്ടിക്കെതിരെ നിന്ന ഷാഫി ഇന്ന് എ ഗ്രൂപ്പിൽ; ലക്ഷ്യം സതീശനെ താഴെയിറക്കുക
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഉമ്മൻചാണ്ടിക്കെതിരെ നിന്ന ഷാഫി ഇന്ന് എ ഗ്രൂപ്പിൽ; ലക്ഷ്യം സതീശനെ താഴെയിറക്കുക