കോപ്പിയടിയിൽ നിന്ന് തുടങ്ങിയ പ്രണയകഥ
Tovino Thomas and Lidiya
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കുട്ടിക്കാലം മുതൽ സിനിമയെ സ്വപ്നംകണ്ട ടൊവിനോ ഇന്നുകാണുന്ന രീതിയിലേക്ക് വളർന്നത് അക്ഷീണ പ്രയത്നം കൊണ്ടാണ്. സിനിമ കരിയറിലെ ഈ യാത്രയിൽ ടൊവിനോയ്ക്കൊപ്പം എന്നും ലിഡിയയും ഉണ്ടായിരുന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ടൊവിനോയും ലിഡിയയും പ്രണയിച്ചു തുടങ്ങുന്നത്. പിന്നീട് ആ പ്രണയം വിവാഹത്തിലേക്ക് എത്തി. തന്റെ ഉയർച്ചയിലും താഴ്ചയിലും എന്നും ഒപ്പമുണ്ടായിരുന്ന ആളാണ് ലിഡിയയെന്ന് ടൊവിനോ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ഒന്നിച്ച് പഠിച്ചവർ
പ്ലസ് വണ്ണിന് വെവ്വേറെ ഡിവിഷനുകളിലായിരുന്നു ടൊവിനോയും ലിഡിയയും പഠിച്ചിരുന്നത്. മലയാളം ക്ലാസ് ഇരുവർക്കും ഒരുമിച്ചായിരുന്നു. മലയാളം ക്ലാസിന്റെ സമയത്ത് ലിഡിയ ടൊവിനോയുടെ ക്ലാസിലേക്ക് വരും. ഒരിക്കൽ മലയാളം ടീച്ചർ വിദ്യാർഥികളോട് മലയാളം അക്ഷരമാല എഴുതാൻ പറഞ്ഞു. മലയാളത്തിൽ നല്ല മാർക്കുള്ളവർക്ക് പോലും എഴുതാൻ കിട്ടുന്നില്ല. തനിക്കും മലയാളം അക്ഷരമാല തെറ്റാതെ എഴുതാൻ സാധിച്ചില്ലെന്ന് ടൊവിനോ പറയുന്നു. ആ സമയത്ത് എതിർവശത്തുള്ള ബഞ്ചിൽ ഒരു പെൺകുട്ടി മലയാളം അക്ഷരമാല എഴുതി കഴിഞ്ഞ് കൈയും കെട്ടി ഇരിക്കുന്നത് കണ്ടത്. ലിഡിയയായിരുന്നു അത്. കോപ്പിയടിക്കാൻ ഉത്തര പേപ്പർ നൽകുമോ എന്ന് ടൊവിനോ ലിഡിയയോട് ചോദിച്ചു. ടൊവിനോയ്ക്ക് ലിഡിയ തന്റെ ഉത്തര പേപ്പർ നൽകി. അന്ന് മുതൽ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായതെന്നും വിവാഹത്തിൽ എത്തിച്ചേർന്നതെന്നും ടൊവിനോ പങ്കുവച്ചു. Also Read: പിണറായി വിജയനെ പിന്തുണച്ച് യുഡിഎഫ് സർക്കാർ കോടതിയിൽ
