1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mattancheri Mafia Synopsis Asif Ali Mammootty

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

Mammootty, Asif Ali, Mattancheri Mafia, Mattancheri Mafia Synopsis Asif Ali Mammootty, Naslen, Mammootty Asif Ali Mattancheri Mafia
Asif Ali and Mammootty

മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് 'മട്ടാഞ്ചേരി മാഫിയ'. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്നു. 
 
ചിത്രീകരണം ഉടൻ ആരംഭിക്കും 
 
'മട്ടാഞ്ചേരി മാഫിയ'യുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'മേള'യിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'മേള' പൂർത്തിയായാൽ 'മട്ടാഞ്ചേരി മാഫിയ'യിൽ ജോയിൻ ചെയ്യും. 
 
ആസിഫ് വില്ലൻ ? 
 
മമ്മൂട്ടിയുടെ വില്ലനായാണ് ആസിഫ് അലി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. 'മട്ടാഞ്ചേരി മാഫിയ'യിലെ കഥാപാത്രത്തിനായി ശരീരഭാരം കൂട്ടുന്ന ഒരുക്കത്തിലാണ് ഇപ്പോൾ ആസിഫ്. അതിനായി പ്രത്യേക ഫിറ്റ്‌നെസ് ട്രെയ്‌നിങ് നടത്തുന്നുണ്ട്. 
 
ഗ്യാങ് തലവനായി മമ്മൂട്ടി 
 
മട്ടാഞ്ചേരിയിലെ ഒരു മാഫിയ ഗ്യാങ്ങിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയാണ് ഈ ഗ്യാങ്ങിന്റെ തലവൻ. ആക്ഷൻ എന്റർടെയ്‌നർ ആണ് ചിത്രത്തിന്റെ ഴോണർ. 
 
പ്ലാൻ ബി മോഷൻ പിച്ചേഴ്സും യൂണിവേഴ്സൽ സിനിമാസും ചേർന്നാണ് നിർമാണം. ഷറഫു - സുഹാസ്, തസ്റീഖ് അബ്ദുൾ സലാം എന്നിവർ ചേർന്നാണ് കഥ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സംഗീതം നിർവഹിച്ചിരിക്കുന്നത് റെക്സ് വിജയൻ. ബി രാകേഷും ഖാലിദ് റഹ്‌മാനുമാണ് നിർമാതാക്കൾ. ക്യാമറ ജിംഷി ഖാലിദ്, നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ. Also Read: പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം