1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Scene Movie Box Office Collection 150 CR

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

Scene Movie, Scene Movie Review, Scene Suriya, Scene Movie Social Media Response Live Updates,Suriya and Naslen, Nazriya, Suriya Movie Scene Review
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' ബോക്‌സ്ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 150 കോടിയിലേക്ക് എത്തി. മലയാളത്തിൽ നിന്ന് നസ്ലൻ, നസ്രിയ, ലാൽ എന്നിവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. 
 
റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ തമിഴ് പതിപ്പ് മാത്രം 17.85 കോടി നേടി. തെലുങ്കിൽ നിന്ന് 3.40 കോടി. ഇന്ത്യ നെറ്റ് കളക്ഷൻ 84.40 കോടിയും ഗ്രോസ് കളക്ഷൻ 98.05 കോടിയുമായി. 
 
ഓവർസീസിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്. ഇതുവരെ 51.50 കോടിയാണ് ഓവർസീസിൽ നിന്ന് കളക്ട് ചെയ്തത്. ആകെ ബോക്‌സ്ഓഫീസ് കളക്ഷൻ 150 കോടിയിലേക്ക് അടുത്തു. 
 
സമീപകാലത്തെ സൂര്യയുടെ ഏറ്റവും മികച്ച ബോക്‌സ്ഓഫീസ് പ്രകടനമാണ് 'സീൻ'. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. 'മോസ് ആന്റ് ക്യാറ്റ്' കോമഡി-ആക്ഷൻ ത്രില്ലറാണ് ചിത്രത്തിന്റെ ഴോണർ. നസ്ലൻ അവതരിപ്പിച്ച നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. Also Read: 'എന്തിനാണ് ഇങ്ങനെയൊരു മന്ത്രിയായിരിക്കുന്നത്'; പൊട്ടിത്തെറിച്ച് സണ്ണി ജോസഫ്, വിലവയ്ക്കാതെ സതീശൻ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
2 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം: അനിരുദ്ധിൻ്റെയും കാവ്യയുടെയും വിവാഹത്തിൽ പങ്കെടുക്കാനായി രജനീകാന്ത് ഗ്രീസിലേക്ക്