1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Why Manju Warriers family not supported Dileep

ആ വിവാഹത്തോട് മഞ്ജുവിന്റെ വീട്ടുകാർ തുടക്കംമുതലേ എതിർപ്പ് അറിയിച്ചു; കാരണം ഇതാണ്

Manju Warrier, Dileep, Manju and Dileep, Manju Warrier Dileep Divorce, Manju Warrier Dileep Issue, Dileep and Manju Warrier
Dileep and Manju Warrier

1996 ൽ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യർ മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് ആയിരുന്നു മഞ്ജുവിന്റെ നായകൻ. ദിലീപിനൊപ്പം തന്നെ അഭിനയിച്ച ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരൻ, കളിവീട്, കളിയാട്ടം, ആറാം തമ്പുരാൻ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛൻ, പ്രണയവർണ്ണങ്ങൾ, കന്മദം, സമ്മർ ഇൻ ബത്‌ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യർ സിനിമകൾ. പിന്നീട് ദിലീപിനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് ദീർഘകാലം ഇടവേളയെടുത്തു. 2014 ൽ ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തി. 
 
ഇരുവരും തമ്മിലെ പ്രായവ്യത്യാസം 
 
മഞ്ജുവും ദിലീപും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിലൂടെ ദിലീപും മഞ്ജുവും അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പർതാര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോൾ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടിൽ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് തന്നേക്കാൾ താരമൂല്യം കുറഞ്ഞ ഒരാളെ മഞ്ജു വിവാഹം കഴിക്കുന്നതാണ് മഞ്ജുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെടാതിരുന്നത്. വീട്ടുകാർ എതിർത്തപ്പോഴും ദിലീപ്-മഞ്ജു വാര്യർ പ്രണയത്തിനു സിനിമ മേഖലയിൽ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികൾ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോൻ, കലാഭവൻ മണി തുടങ്ങിയ നടൻമാർ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താൻ മുൻകൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കൾ ശക്തമായി ഇതിനെയെല്ലാം എതിർത്തിരുന്നു. 
 
നീണ്ട ഇടവേള 
 
ദിലീപിനെ വിവാഹം കഴിച്ച ശേഷം മഞ്ജു സിനിമയിൽ നിന്ന് ദീർഘകാലം ഇടവേളയെടുത്തു. 2014 ൽ ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തി. മഞ്ജു വീണ്ടും സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് ദിലീപിന് ഇഷ്ടമായില്ലെന്നാണ് ഗോസിപ്പ്. ഇതേ കുറിച്ചുള്ള തർക്കമാണ് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും വാർത്തകളുണ്ട്. വിവാഹമോചന ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. ഹൗ ഓൾഡ് ആർ യു, റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലൻ, ആമി, ഒടിയൻ, ലൂസിഫർ, അസുരൻ, പ്രതി പൂവൻകോഴി, ദ് പ്രീസ്റ്റ്, മരക്കാർ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം, ആയിഷ, ഫൂട്ടേജ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്. Also Read: സംസ്ഥാനത്ത് കറന്റ് ബിൽ ഉയരും; ഇരുട്ടടിക്ക് സർക്കാർ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കമൽഹാസൻ അങ്ങനെ ചുംബിക്കുമെന്ന് പ്രതീക്ഷിച്ചില്ല, പെട്ടന്നായിരുന്നു അത്; രേഖയുടെ തുറന്നുപറച്ചിൽ