1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF Government supports Pinarayi Vijayan

പിണറായി വിജയനെ പിന്തുണച്ച് യുഡിഎഫ് സർക്കാർ കോടതിയിൽ

Enforcement Directorate, Pinarayi Vijayan, Prevention of corruption act, Kerala News
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ വിജിലൻസ് കേസിൽ പിണറായി വിജയനെ പിന്തുണച്ച് യുഡിഎഫ് സർക്കാർ കോടതിയിൽ. പിണറായിക്കെതിരായ തെളിവുകളിൽ സംശയമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 
 
അന്വേഷണത്തിൽ സുതാര്യത പാലിക്കണം എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയ അറിയിച്ചത്. നേരിട്ട് കേസ് എടുക്കാൻ കഴിയുന്നതാണോ ഇഡി നൽകിയ കത്ത് എന്നാണ് സർക്കാർ പരിശോധിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്യണോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. സംശയമുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം നടത്താമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംശയം ഉള്ളതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയത് എന്നാണ് സർക്കാർ വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ അനുകൂലിക്കുകയാണോ അതോ എതിർക്കുകയാണോ എന്ന ചോദ്യത്തിന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകുകയായിരുന്നു. 
 
കെ.എം.ഷാജഹാനെതിരെയും സർക്കാർ കോടതിയിൽ നിലപാടെടുത്തു. ഷാജഹാൻ സത്യസന്ധനായ വ്യവഹാരിയല്ല. 
മൂന്ന് ജഡ്ജിമാർക്കെതിരെ ആക്ഷേപം ഉയർത്തിയ ആളാണ് കെ എം ഷാജഹാൻ. ഇതിൽ കോടതിയലക്ഷ്യ നടപടികൾ എടുത്തു. പിന്നീട് നിരുപാധികം മാപ്പപേക്ഷിച്ച് നടപടിയിൽ നിന്ന് ഒഴിവായി എന്നും എജി കോടതിയിൽ ചൂണ്ടിക്കാട്ടി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെ.എം.ഷാജി വീണ്ടും വിവാദത്തിൽ; സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര, ഒപ്പം തട്ടിപ്പ് കേസ് പ്രതികളും