മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !
Mammootty and Dhanush
'പേരൻപി'ന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ അഭിനയിക്കുന്നു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം ചാപ്റ്റർ 1 ഉധിരം' നവംബർ 20 ന് തിയറ്ററുകളിലെത്തുകയാണ്. ധനുഷിനൊപ്പം മമ്മൂട്ടിയെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വാനോളമാണ്.
സമീപകാലത്ത് മമ്മൂട്ടി ചെയ്ത വില്ലൻ വേഷങ്ങളെല്ലാം മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും ആ പരീക്ഷണം തുടരാനാണ് മമ്മൂട്ടിയുടെ തീരുമാനം. ബർമ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് ഓമിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുപ്രസിദ്ധ ചന്ദനക്കടത്ത് സംഘത്തിന്റെ തലവനായാണ് മമ്മൂട്ടി വേഷമിടുന്നത്.
മമ്മൂട്ടിയുടേത് സുപ്രധാന കാമിയോ വേഷമായിരിക്കുമെന്നാണ് പ്രൊജക്ട് അനൗൺസ് ചെയ്ത സമയത്ത് കേട്ടിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് സാക്ഷാൽ ധനുഷ് തന്നെ പറയുന്നു. ഇത് കേവലം മൾട്ടിസ്റ്റാർ പടമല്ല, മറിച്ച് മൾട്ടി ഹീറോ ചിത്രമെന്നാണ് ധനുഷ് 'ഓം' പ്രചാരണ പരിപാടിക്കിടെ പറഞ്ഞത്.
45 ദിവസത്തെ ഷൂട്ടിങ് മതിയെന്നാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി ആദ്യം മമ്മൂട്ടിയെ അറിയിച്ചിരുന്നത്. പിന്നീട് അത് ഏതാണ്ട് ആറ് മാസത്തോളമായി നീണ്ടെന്ന് മമ്മൂട്ടി പറയുന്നു. മമ്മൂട്ടി വില്ലനായെത്തുമ്പോൾ നായകൻ ധനുഷ് തന്നെ ആയിരിക്കുമല്ലോ? എന്നാൽ ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളിലെല്ലാം മമ്മൂട്ടി തലവനായ സംഘത്തിലെ സുപ്രധാന അംഗമായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. ഇത് തന്നെയാണ് 'ഓം ചാപ്റ്റർ 1' കാത്തിരിക്കാനുള്ള ആരാധകരുടെ പ്രധാന കാരണവും.
ഓം സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സിനോപ്‌സിസിൽ ധനുഷിന്റെ കഥാപാത്രം അണ്ടർ കവർ ഏജന്റ് (സ്‌പൈ) ആണെന്ന് പറയുന്നു. മമ്മൂട്ടിയുടെ ചന്ദനക്കടത്ത് പിടികൂടാൻ ആ സംഘത്തിനൊപ്പം നിന്നുകൊണ്ട് നീക്കങ്ങൾ നടത്തുന്നതാണെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്‌ളിക്ട് ആയിരിക്കും രണ്ടാം ഭാഗത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. Also Read: 'നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താം'; ഇസ്രയേലിന്റെ 'ചാര സോഫ്റ്റ് വെയർ' ഇന്ത്യയിലേക്ക് !
