നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു
Shaji Kumar
പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. സിനിമ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 50 ൽ അധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച കലാകാരനാണ് ഷാജികുമാർ.
മോഹൻലാൽ ചിത്രം 'അതിമനോഹരം' ആണ് ഷാജി കുമാറിന്റേതായി വരാനിരിക്കുന്ന ചിത്രം. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെയാണ് വിയോഗം. സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റകൊമ്പൻ' സിനിമയിലും ഷാജി കുമാർ ആണ് ക്യാമറ ചലിപ്പിച്ചത്.
നരൻ, അത്ഭുതദ്വീപ്, ബാബാ കല്യാണി, പുലുമുരുകൻ, പോക്കിരി രാജ, സീനിയേഴ്സ്, റോബിൻഹുഡ്, രാമലീല, മധുരരാജ, തുടരും എന്നീ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ.
