1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Fan Pulls Rachitha Rams Cheek Video

'താനെന്താ കാണിക്കുന്നേ'; കവിളിൽ പിടിച്ച ആരാധകനോട് നടി (വീഡിയോ)

Rachitha Ram, Rachitha Ram Video, Fan Pulls Rachitha Rams Cheek Video, Rachitha Ram Films, Rachitha Ram Cinema and Gossips, Rachitha ram marriage
Rachitha Ram Video

അനുവാദമില്ലാതെ തന്റെ കവിളിൽ പിടിച്ച ആരാധകനോട് ദേഷ്യപ്പെട്ട് കന്നഡ നടി രചിത റാം. താരത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ വീടിന് മുന്നിൽ ആരാധകർ ഒത്തുകൂടിയപ്പോൾ ആണ് സംഭവം. 
 
അപ്രതീക്ഷിതം
 
ഒപ്പം നിന്ന് സെൽഫിയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു ആരാധകൻ രചിതയുടെ കവിളിൽ പിടിക്കുകയായിരുന്നു. തന്റെ 35-ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി ബെംഗളൂരുവിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാൻ എത്തിയതായിരുന്നു രചിത. ആരാധകർക്കൊപ്പം സന്തോഷത്തോടെ ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതിനിടെയാണ് ഒരു യുവാവ് സെൽഫിയെടുത്ത ശേഷം പോകുന്നതിനിടെ രചിതയുടെ കവിളിൽ പിടിച്ച് വലിച്ചത്. 'താനെന്താ കാണിക്കുന്നേ' എന്നാണ് താരം ആദ്യം ആരാധകനോട് ചോദിച്ചത്. സംഭവത്തിൽ നടി പെട്ടെന്ന് അമ്പരന്നെങ്കിലും പിന്നീട് ചെറുപുഞ്ചിരിയോടെ രംഗം ശാന്തമാക്കി. 
 
ആരാധകരുടം സ്ഥിരം പരിപാടി 
 
രചിതയുടെ കവിളത്ത് പിടിക്കാൻ മുൻപും ആരാധകർ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും താരം ഇതിനെ വളരെ നല്ല രീതിയിലാണ് ഹാൻഡിൽ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ രചിതയ്ക്ക് അൽപ്പം നിയന്ത്രണം നഷ്ടമായി. 


സ്വകാര്യതയുടെ ലംഘനം 
 
വീഡിയോ വലിയ ചർച്ചയായതോടെ ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ വിമർശനവും ശക്തമാണ്. സമ്മതമില്ലാതെ ഒരാളുടെ ശരീരത്തിൽ തൊടുന്നത് പ്രാഥമിക മര്യാദകളുടെ ലംഘനമാണെന്നും, സ്ത്രീയായാലും പുരുഷനായാലും അപരിചിതരെ തൊടുന്നത് ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിട്ടുണ്ട്. Also Read: 'എല്ലാം പറഞ്ഞിട്ട് അവർ ഞങ്ങളെ ആക്രമിച്ചത് മൂന്ന് തവണ'; യുഎസിനോട് കരുണയുണ്ടാകില്ലെന്ന സൂചന നൽകി ഇറാൻ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒടിടിയിലേക്ക്: എവിടെ ,എപ്പോൾ കാണാം?