സലിം കുമാറിന്റെ സംസ്‌കാര ചടങ്ങ്; ചന്തു പൊട്ടിത്തെറിച്ചതിൽ കുറ്റം പറയാൻ പറ്റില്ല (വീഡിയോ)
സലിം കുമാറിനു അന്ത്യോപചാരം അർപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു
Chandhu Salim Kumar
മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ വിടവാങ്ങിയിരിക്കുന്നു. അന്തിമോപചാരം അർപ്പിക്കാൻ ആയിരകണക്കിനു ആളുകളാണ് എത്തിച്ചേർന്നത്. സലിം കുമാറിന്റെ 'ലാഫിങ് വില്ല' വീട്ടിൽ വെച്ചായിരുന്നു സംസ്‌കാര ചടങ്ങ്. ഇതിനിടെ സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാർ ഓൺലൈൻ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ചത് വലിയ വാർത്തയായി.
സലിം കുമാറിനു അന്ത്യോപചാരം അർപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന ഓൺലൈൻ മാധ്യമങ്ങൾ തിക്കും തിരക്കും കൂട്ടി. ചടങ്ങ് നടത്താൻ പോലും കഴിയാത്ത വിധം ഉന്തും തള്ളുമായി. ഈ സമയത്താണ് തിരക്ക് നിയന്ത്രിക്കാൻ ചന്തുവിനു ഇടപെടേണ്ടി വന്നത്.
അച്ഛന്റെ വേർപാടിൽ ആകെ തകർന്നുനിൽക്കുന്ന ചന്തു അക്ഷരാർഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. 'നിങ്ങൾക്ക് എന്താണ് വേണ്ടത്, മാറി നിൽക്ക് അങ്ങോട്ട്' എന്നുപറഞ്ഞാണ് ചന്തു ഓൺലൈൻ മാധ്യമങ്ങളെയും തിക്കും തിരക്കും കൂട്ടിയിരുന്ന ആളുകളെയും തള്ളിമാറ്റിയത്.
ഈ സമയത്ത് ചന്തുവിനെ സമാധാനപ്പെടുത്താൻ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും ശ്രമിക്കുന്നുണ്ടായിരുന്നു. 'മോനെ ചന്തു' എന്ന് ദിലീപ് വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. നിറകണ്ണുകളോടെ പൊട്ടിത്തെറിക്കുന്ന ചന്തുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. ചന്തു ചെയ്തതിൽ ഒരു തെറ്റുമില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.