1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Facebook posts disappearing across various states

വിവിധ സംസ്ഥാനങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നു; സാങ്കേതിക പിഴവാണ് കാരണമെന്ന് മെറ്റ

Nothing Phone 3 India launch,Nothing Phone 3 price in India,Nothing Phone 3 specifications,Nothing Phone 3 features,Nothing Phone 3 release date India,നത്തിങ് ഫോൺ 3 ഇന്ത്യ ലോഞ്ച്,നത്തിങ് ഫോൺ 3 വില ഇന്ത്യ,നത്തിങ് ഫോൺ 3 സവിശേഷതകൾ,നത്തിങ് ഫോൺ 3 ഫീച്ചറുക
തിരുവനന്തപുരം: വാര്‍ത്താ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്തത് ആരുടെയും നിര്‍ദ്ദേശപ്രകാരമല്ലെന്നും, കമ്പനിയുടെ എഐ (AI) സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് അവ നീക്കം ചെയ്യേണ്ടിവന്നതെന്നും മെറ്റയുടെ വിശദീകരണം. ഇന്ത്യയിലെ മെറ്റയുടെ നോഡല്‍ ഓഫീസര്‍ ഈ വിഷയം കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെ അറിയിച്ചു.
 
കേരളത്തില്‍ മാത്രമല്ല രാജ്യത്തുടനീളമുള്ള പല സംസ്ഥാനങ്ങളിലും പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നതായി കമ്പനി വ്യക്തമാക്കി. സാങ്കേതിക തകരാര്‍ പരിഹരിക്കുകയും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിക്കുകയും ചെയ്തതായി മെറ്റ അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം മെറ്റയോട് വിശദീകരണം തേടിയതിനെത്തുടര്‍ന്നാണ് ഈ മറുപടി ലഭിച്ചത്. പോസ്റ്റുകള്‍ നീക്കം ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ ഈ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബര്‍ വിഭാഗവും വ്യക്തമാക്കി.
 
മെറ്റയ്ക്ക് (Meta) കത്തെഴുതാന്‍ താന്‍ തയ്യാറാണെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യിക്കാന്‍ കമ്പനിയില്‍ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്നും സതീശന്‍ പറഞ്ഞു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കണമെന്ന് മാത്രമാണ് ഇതുവരെ മെറ്റയോട് താന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അപേക്ഷ നല്‍കിയിട്ട് രണ്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ആ അക്കൗണ്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശബരിമലയില്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് മന്ത്രി മുരളീധരന്‍